ദുബൈയില്‍ നിന്ന് പുറപ്പെടുന്ന ആദ്യ വിമാനം മെയ് 14 രാത്രി മംഗളൂരുവിലെത്തും
May 9, 2020, 11:11 IST
ദുബൈ: (www.kvartha.com 09.05.2020) ദുബൈയില്‍ നിന്ന് പുറപ്പെടുന്ന ആദ്യ വിമാനം മെയ് 14 രാത്രി മംഗളൂരുവിലെത്തും. മെയ് 12 ന് മംഗളൂരുവിലെത്തേണ്ട ആദ്യ വിമാനമാണ് ഇപ്പോള്‍ മെയ് 14 ലേക്ക് പുനഃക്രമീകരിച്ചത്. യുഎഇ സമയം 16.10 ന് ദുബൈയില്‍ നിന്ന് പറന്നുയരുന്ന വിമാനം മെയ് 14 ന് രാത്രി 9.10 മണിക്ക് മംഗളൂരുവിലെത്തുമെന്ന് എയര്‍ ഇന്ത്യ മംഗളൂരു വൃത്തങ്ങള്‍ അറിയിച്ചു. വിമാനത്തില്‍ മുഴുവന്‍ ആള്‍ക്കാരെയും കൊണ്ടുവരുമോ എന്നോ സാമൂഹ്യ അകലം പാലിക്കാന്‍ ഇരിപ്പിടങ്ങള്‍ ക്രമീകരിക്കുമോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.
നേരത്തെ റിപ്പോര്‍ട്ട് ചെയ്തതു അനുസരിച്ച് ഗര്‍ഭിണികള്‍ക്കും പ്രായമായവര്‍ക്കും മെഡിക്കല്‍ എമര്‍ജന്‍സി ഉള്ളവര്‍ക്കും മുന്‍ഗണന നല്‍കും. മംഗളൂരുവിലിലെ യാത്രക്കാരെ മംഗളൂരുവില്‍ ക്വാറന്റീനില്‍ പ്രവേശിപ്പിക്കും. ഉടുപ്പി, കാസര്‍കോട് എന്നിവിടങ്ങളിലെ യാത്രക്കാരെ ക്വാറന്റീനില്‍ പ്രവേശിപ്പിക്കാനായി അതാത് ജില്ലകളില്‍ അയക്കും.
Keywords: Dubai, News, Gulf, World, Flight, Passengers, Mangalore, Report, Quarantine, The First Evacuation Flight From Dubai Will Reach Mangalore On May 14

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.