കുട്ടികളുടെ വായനോത്സവത്തിൽ പുസ്തകങ്ങൾ വാങ്ങുന്നതിന് 2.5 ദശലക്ഷം ദിർഹം അനുവദിച്ച് ശാർജ ഭരണാധികാരി

 


ഖാസിം ഉടുംബുന്തല

ശാർജ: (www.kvartha.com 27.05.2021) സുപ്രീം കൗൺസിൽ അംഗവും ശാർജയുടെ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്വാൻ ബിൻ മുഹമ്മദ് അൽ ഖാസിമി പന്ത്രണ്ടാമത് ശാർജ കുട്ടികളുടെ വായനോത്സവത്തിൽ പങ്കെടുക്കുന്ന അറബ്, വിദേശ പ്രസാധകരിൽ നിന്ന് പുതിയ പുസ്തകങ്ങൾ വാങ്ങുന്നതിന് 2.5 ദശലക്ഷം ദിർഹം അനുവദിച്ചു കൊണ്ട് ഉത്തരവായി.

അഭിവൃദ്ധിയിലേക്ക് ഉത്തരോത്തരം കുതിച്ചുയരുന്ന സാംസ്കാരിക കേന്ദ്രങ്ങൾ എന്ന നിലയിൽ, ലോകമെമ്പാടുമുള്ള അകാഡമിക് ഗവേഷകർ, കലാകാരന്മാർ, എഴുത്തുകാർ വിദ്യാർഥികൾ എന്നിവരുടെ ഒരു ആശാ കേന്ദ്രമാണ് ശാർജയുടെ പൊതു ലൈബ്രറികൾ. സുരക്ഷിതവും, അത്യാധുനികവുമായ ഈ ലൈബ്രറികൾ ഉപയോഗിക്കുന്നവർക്ക്‌ ആജീവനാന്ത പഠന അവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ധാരാളം വിജ്ഞാന വിഭവങ്ങൾ നൽകുന്നുണ്ട്.

കുട്ടികളുടെ വായനോത്സവത്തിൽ പുസ്തകങ്ങൾ വാങ്ങുന്നതിന് 2.5 ദശലക്ഷം ദിർഹം അനുവദിച്ച് ശാർജ ഭരണാധികാരി

ശാർജ ഭരണാധികാരിയുടെ നിർദേശപ്രകാരം ഗ്രാൻ്റ് അനുവദിക്കുന്നത് പുസ്തകോത്സവത്തിൻ്റെ തുടർചയായ വളർച്ചയെ പിന്തുണയ്ക്കുകയും, ഉറപ്പാക്കുകയും ചെയ്യേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചുള്ള വാർഷിക ഓർമപ്പെടുത്തലായി കരുതണമെന്ന് ശാർജ ബുക് അതോറിറ്റി ചെയർമാൻ അഹ്‌മദ് ബിൻ റുക്കാദ് അൽ ആ മിരി പറഞ്ഞു.

കോവിഡ് 19 പ്രതിസന്ധി മൂലം അറബ്, അന്തർദേശീയ പുസ്തക വിപണികൾ നേരിടുന്ന വെല്ലുവിളികളെ അൽപമെങ്കിലും തരണം ചെയ്യാൻ ഭരണാധികാരി ശൈഖ് സുൽത്വാൻ അൽ ഖാസിമിയുടെ വാർഷിക ഈ സംരംഭം സഹായകമാകുമെന്നും, ശാർജ ബുക് അതോറിറ്റി ചെയർമാൻ കൂട്ടിച്ചേർത്തു.

കുട്ടികളുടെ സാഹിത്യം, ശാസ്ത്രം, കഥകൾ, വിവിധ ഭാഷകളിലെ നോവലുകൾ എന്നിവയുൾപെടെ ഒട്ടുമിക്ക വിഭാഗങ്ങളിലുമുള്ള ഏറ്റവും പുതിയ പ്രസിദ്ധീകരണങ്ങൾ പ്രദർശിപ്പിക്കുന്ന 15 രാജ്യങ്ങളിൽ നിന്നുള്ള 172 പ്രസാധകരെയാണ് സഹർഷം എസ്‌ സി‌ ആർ‌ എഫ് 2021 സ്വാഗതം ചെയ്തിരിക്കുന്നത്.

Keywords:  Sharjah, News, Gulf, Book, Top-Headlines, Children, Student, Report By  Qasim Muhammad  Udumbunthala, The ruler of Sharjah has allocated 2.5 million dirhams to buy books for children's reading fest.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia