ഏറ്റവും വലിയ പ്രതിസന്ധി ഗള്‍ഫ് പണത്തിന്റെ കാര്യത്തില്‍; പ്രവാസികളുടെ കാര്യം അതീവ കഷ്ടം, നില തുടര്‍ന്നാല്‍ സര്‍വ്വമേഖലയും തകരും
Nov 24, 2016, 21:32 IST
തിരുവനന്തപുരം: (www.kvartha.com 24.11.2016) നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്ന് ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത് ഗള്‍ഫ് പണത്തിന്റെ കാര്യത്തിലെന്ന് ധനമന്ത്രി തോമസ് ഐസക്. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് പ്രവാസികളുടെ കാര്യം അതീവ കഷ്ടമാണ്. ഈ നില തുടര്‍ന്നാല്‍ സര്‍വ്വമേഖലയും തകരുമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
കശുവണ്ടി, കയര്‍, പ്ലാന്റേഷന്‍ രംഗങ്ങളും വ്യാപാരമേഖലയും ഒക്കെ തകര്‍ച്ചയിലാണ്. അതേ പറ്റിയെല്ലാം എല്ലാവരും ചര്‍ച്ച ചെയ്യുന്നുണ്ട്. എന്നാല്‍ അതിലൊക്കെ വലിയ പ്രതിസന്ധിയാണ് ഗള്‍ഫ് പണത്തിന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്. സമ്പദ്ഘടനയുടെ ജീവനാഡിയായ അതിന്റെ വരവു നിലച്ചിരിക്കുന്നു. മൊത്തം ഉല്പാദനത്തിന്റെ 35 ശതമാനമാണു ഗള്‍ഫ് പണം. പ്രവാസികള്‍ എന്തുറപ്പില്‍ പണം അയയ്ക്കും? അനിശ്ചിതത്വം കാരണം പണം വിദേശത്തു സൂക്ഷിക്കുകയാണ്. ഈ നില തുടര്‍ന്നാല്‍ വ്യാപാരം, നിര്‍മ്മാണം തുടങ്ങിയ സര്‍വ്വമേഖലയിലും വിപരീതഫലം ഉണ്ടാകും. തോമസ് ഐസക് പറഞ്ഞു.
സഹകരണ മേഖലയെ തകര്‍ക്കാനുള്ള ബിജെപിയുടെ ഗൂഡശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും സഹകരണ ബാങ്കുകളെ സംരക്ഷിക്കാന്‍ ജനങ്ങളെ സംഘടിപ്പിച്ച് രംഗത്തിറങ്ങുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് സഹകരണ ബാങ്കുകളിലെ മുഴുവന്‍ നിക്ഷേപത്തിന്റെയും പൂര്‍ണ്ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നതായി ധനമന്ത്രി ഡോ. തോമസ് ഐസക്ക് പ്രഖ്യാപിച്ചു. നിക്ഷേപകര്‍ക്ക് ഒരു പരിഭ്രാന്തിയും വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
Keywords: Kerala, Gulf, Thiruvananthapuram, Finance, Minister, Thomas Issac, Crisis, Economic Crisis, Cash,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.