Tourism | യുഎഇയില്‍ ടൂറിസ്റ്റുകളുടെ തിരക്കേറി; കൂടുതലും എത്തുന്നത് ഇന്‍ഡ്യ, റഷ്യ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍
Oct 26, 2022, 13:11 IST
ഖാസിം ഉടുമ്പുന്തല
ദുബൈ: (www.kvartha.com) യുഎഇയിലെ വിനോദ സസഞ്ചാരമേഖലയില് കൂടുതല്‍ ഉണര്‍വേകിക്കൊണ്ട് സന്ദര്‍ശക ബാഹുല്യം. രാജ്യത്ത് കാലാവസ്ഥാ മാറ്റം വന്നതോടെയാണ് കൂടുതല്‍ വിനോദസഞ്ചാരികളെത്തുന്നത്. അടുത്തകാലത്തായി ഇന്‍ഡ്യ, റഷ്യ എന്നീ രാജ്യങ്ങളില്‍നിന്നാണ് കൂടുതല്‍ സന്ദര്‍ശകരുമെത്തുന്നത്. ദിനംപ്രതി ആയിരക്കണക്കിനുപേര്‍ അബൂദബി, ദുബൈ, ശാര്‍ജ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍വഴി രാജ്യത്തെത്തുന്നുണ്ട്.
നവമി, വിജയദശമി, ദീപാവലി അവധിദിനങ്ങളില്‍ നോര്‍ത് ഇന്‍ഡ്യയില്‍ നിന്നുള്ളവരാണ് കൂടുതലായെത്തിക്കൊണ്ടിരുന്നത്. കേരളമടക്കം ദക്ഷിണേന്ഡ്യയില്നിന്ന് വിനോദസഞ്ചാരികള്‍ യുഎഇയിലെത്തുന്നുണ്ട്. വിനോദസഞ്ചാര മേഖലയ്ക്കിത് കൊയ്ത്തു കാലമാണെന്ന് ട്രാവല്‍ ഏജന്റുമാരും ടൂര്‍ ഓപറേറ്റര്‍മാര്‍ പറയുന്നു.
ആഗോളഗ്രാമമായ ദുബൈ ഗ്ലോബല്‍ വില്ലേജ് ചൊവ്വാഴ്ച ആരംഭിച്ചു. കോവിഡിനുശേഷം കൂടുതല്‍ സന്ദര്‍ശകരെത്തുന്ന കാലമായതിനാല്‍ ഈ വര്‍ഷം ഗ്ലോബല്‍ വിലേജില്‍ സന്ദര്‍ശകരുടെ വമ്പന്‍ തിരക്കുണ്ടാവുമെന്ന് ഉറപ്പാണ്. തൊട്ടടുത്ത ദുബൈ എക്സ്പോ വേദി സന്ദര്‍ശിക്കാനും
ഇന്‍ഡ്യക്കാരും, മറ്റു വിദേശികളുമെത്തുന്നുണ്ട്. ഇന്‍ഡ്യന്‍ വിനോദസഞ്ചാരികളുടെ വരവ് യുഎഇയിലെ മനോഞ്ജമായ കാലമാണെന്നാണ് ടൂര്‍ ഓപറേറ്റര്‍മാര്‍ പറയുന്നത്.
ദുബൈയില്‍ വിസാസമ്പ്രദായം കൂടുതല്‍ ഉദാരമാക്കിയത് വിദേശികള്‍ക്ക് സംരംഭം തുടങ്ങാനടക്കം ശുഭകാലമായി കണക്കാക്കുന്നു. റഷ്യന്‍-യുക്രൈന് ആഭ്യന്തരയുദ്ധം കാരണം നിലച്ചുപോയ വിനോദസഞ്ചാരികളുടെ യാത്ര പുനരാരംഭിച്ചതും യുഎഇക്ക് ഏറെ ഗുണകരമായി.
Keywords: Reported by Qasim Moh'd Udumbunthala, Dubai, News, Gulf, World, Tourism, Travel & Tourism,Visit, Visitors, Tourist rush in UAE; Most of the visitors come from India and Russia.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.