സ്വിമ്മിംഗ് പൂളില്‍ ഇരട്ട കുട്ടികള്‍ മുങ്ങിമരിച്ചു

 


മനാമ: (www.kvartha.com 07.10.2015) ബഹ്‌റൈനില്‍ ഇരട്ട കുട്ടികള്‍ സ്വിമ്മിംഗ് പൂളില്‍ മുങ്ങിമരിച്ചു. അലിയും സല്‍മാനുമാണ് മരിച്ചത്. വീടിന് സമീപത്തെ കുളത്തില്‍ കളിക്കാനിറങ്ങിയതായിരുന്നു കുട്ടികള്‍.

മാതാപിതാക്കളുടെ കണ്ണുവെട്ടിച്ച് കൂട്ടുകാര്‍ക്കൊപ്പമാണ് ഇവര്‍ കുളത്തിലെത്തിയത്. തുടര്‍ന്ന് ഇരുവരും കുളത്തിലേയ്ക്ക് എടുത്തുചാടുകയായിരുന്നു. കൂട്ടുകാര്‍ വീട്ടില്‍ ഓടിയെത്തി മാതാപിതാക്കളെ വിവരമറിയിച്ചുവെങ്കിലും അവര്‍ കുളത്തിലെത്തിയപ്പോഴേക്കും മരണങ്ങള്‍ സംഭവിച്ചിരുന്നു.

ചൊവ്വാഴ്ച സഹ്ലാന്‍ ഖബറിസ്ഥാനിലാണ് കുട്ടികള്‍ക്ക് അന്ത്യ വിശ്രമമൊരുങ്ങിയത്.
സ്വിമ്മിംഗ് പൂളില്‍ ഇരട്ട കുട്ടികള്‍ മുങ്ങിമരിച്ചു

SUMMARY: Tragedy struck a Bahraini family when its twin boys drowned at a swimming pool while they were playing with another child near their house in Gulf country.

Keywords: Bahrain, Twins, Drowned
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia