ഷാര്‍ജ: (www.kvartha.com 14.08.2015) ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. എമിറേറ്റ്സ് റോഡില്‍ സജ്ജ ഏരിയയില്‍ ഇന്റര്‍ചേഞ്ച് ഏഴിനു സമീപത്താണ് അപകടം. പിക്കപ്പും ഡെലിവറി വാനും കൂട്ടിയിടിച്ചാണ് അപകടം.
മലയാളികളായ ബിജു (40 ),സലീം (25 )എന്നിവരാണ് മരിച്ചത്. അപകട സ്ഥലത്തുവെച്ചുതന്നെ ഇരുവരും മരിച്ചിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാളെ ഷാര്‍ജയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് അപകടം. മരിച്ചവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളുടെയും മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിരുന്നു.
വിവരമറിഞ്ഞ ഉടനെ സംഭവ സ്ഥലത്ത് കുതിച്ചെത്തിയ പോലീസ് റെസ്ക്യൂ വിഭാഗം വാഹനം വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഇരു വാഹനങ്ങളിലെയും ഡ്രൈവര്‍മാരാണ് മരിച്ചത്. അപകടത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Also Read:
ചെമ്മനാട് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Keywords: Two die in Sharjah traffic accidents, Hospital, Injured, Treatment, Police, Vehicles, Dead Body, Gulf.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.