സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്സുമാര്‍ക്ക് ദാരുണാന്ത്യം
Feb 28, 2021, 17:58 IST
റിയാദ്: (www.kvartha.com 28.02.2021) സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്സുമാര്‍ക്ക് ദാരുണാന്ത്യം. ഡ്രൈവറും രണ്ട് നഴ്‌സുമാരുമടക്കം മൂന്ന് പേരാണ് അപകടത്തില്‍ മരിച്ചത്. വൈക്കം വഞ്ചിയൂര്‍ സ്വദേശിനി അഖില (23), കൊല്ലം ആയൂര്‍ സ്വദേശി സുബി (33) എന്നിവരാണ് മരിച്ചത്. വാഹനം ഓടിച്ചിരുന്ന കൊല്‍ക്കത്ത സ്വദേശിയായ ഡ്രൈവറും മരിച്ചതായാണ് വിവരം
റിയാദില്‍ നിന്നും താഇഫിലേക്ക് പോകുന്ന വഴിക്കാണ് അപകടം. എട്ടു പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റ മറ്റുള്ളവര്‍ ചികിത്സയിലാണ്. ഞായറാഴ്ച പുലര്‍ച്ചെയാണ് രണ്ട് നഴ്സുമാരും നാട്ടില്‍ നിന്നെത്തിയത്.
Keywords: Riyadh, News, Gulf, World, Accident, Death, Nurses, Treatment, Two Malayalee nurses died in Saudi road accident
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.