മയക്കുമരുന്ന് : സൗദിയില്‍ രണ്ട് മലയാളികളെ വധിച്ചു

 



മയക്കുമരുന്ന് : സൗദിയില്‍ രണ്ട് മലയാളികളെ വധിച്ചു
ദമാം: സൗദിയില്‍ രണ്ട് മലയാളികളെ വധശിക്ഷയ്ക്ക് വിധേയരാക്കി. മയക്കുമരുന്ന് കേസിലാണ് ഇരുവരെയും വധശിക്ഷയ്ക്ക് വിധേയരാക്കിയത്.വണ്ടൂര്‍ പുല്ലുപറമ്പ് അമ്പലത്ത് ഹംസ അബൂബക്കര്‍ (56), കോഴിക്കോട് നടക്കാവ് കാരാട്ട്‌റോഡ് നസീബ്ഹൗസില്‍ മുഹമ്മദ് സലീം(38) എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്. ദമാമില്‍ സൗദി ആഭ്യന്തരവകുപ്പാണ് ശിക്ഷ നടപ്പാക്കിയത്.

സൗദി കോടതി 2006ലാണ് ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്. പുനര്‍ വിചാരണയും മറ്റു നിയമനടപടികളും നടന്നെങ്കിലും കുറ്റം സംശയാതീതമായി തെളിഞ്ഞതിനെത്തുടര്‍ന്നാണ് വധശിക്ഷ നടപ്പാക്കിയത്. 2004 ജനുവരിയില്‍ കരിപ്പൂരില്‍ നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തില്‍ എത്തിയ ഹംസയില്‍ നിന്ന് രണ്ട് കിലോ തൂക്കം വരുന്ന മയക്കുമരുന്ന് അധികൃതര്‍ പിടികൂടിയിരുന്നു. ഹംസയെ പിന്തുടര്‍ന്നാണ് സലീമിനെയും പിടിച്ചത്.
രക്തബന്ധത്തിലുള്ള സ്ത്രീയെ പ്രകൃതി വിരുദ്ധമായി നിരവധി തവണ ബലാത്കാരം ചെയ്ത കേസില്‍ ഒരു സൗദി പൗരനെയും വധശിക്ഷയ്ക്കു വിധേയനാക്കി.

റുഖിയയാണ് ഹംസയുടെ ഭാര്യ. സുബിന, സജിന, അന്‍സു എന്നിവര്‍ മക്കളാണ്. ജംഷിജയാണ് മുഹമ്മദ് സലീമിന്റെ ഭാര്യ. മകള്‍: നെസ്‌വ.

key words: Kerala, Gulf, Police, Saudi Arabia, , Shipping minister , G K Vasan, Lok Sabha ,Indian citizens, Somali pirates, hijacking ,merchant vessels , Gulf of Aden. , Salalah , Male.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia