ദുബൈയില്‍ ലേബര്‍ ക്യാമ്പിലേയ്ക്ക് വാഹനം പാഞ്ഞുകയറി ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു
Oct 24, 2014, 10:29 IST
ദുബൈ: (www.kvartha.com 24.10.2014) ദുബൈയിലെ അല്‍ ഖൈല്‍ ഗേറ്റിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് സുരക്ഷ ഗാര്‍ഡുകള്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാവിലെ 6.30ഓടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട വാഹനം സുരക്ഷ ഗാര്‍ഡുകള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പിലേയ്ക്ക് പാഞ്ഞുകയറുകയായിരുന്നു.
ഒരാള്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. രണ്ടാമന്‍ റാശിദ് ആശുപത്രിയില്‍ ചികില്‍സയ്ക്കിടയില്‍ മരണത്തിന് കീഴടങ്ങി. 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 4 പേരുടെ നില അതീവ ഗുരുതരമാണ്.
ലേബര്‍ ക്യാമ്പിന്റെ ഗേറ്റിന് മുന്‍പില്‍ കാത്തുനിന്നിരുന്ന സുരക്ഷ ഗാര്‍ഡുകളാണ് അപകടത്തില്‌പെട്ടത്.
നേപ്പാള്‍ സ്വദേശി ബോധ് രാജ് ലിംബോ, തമിഴ്‌നാട് സ്വദേശി സെയ്ദ് എന്നിവരാണ് മരിച്ചത്.
SUMMARY: Two security guards died and four seriously injured when a vehicle that lost control rammed into an accommodation for guards in Dubai’s Al Khail Gate at 6.30am on Thursday morning.
Keywords: Dubai, Al Khail Gate, Labour Camp, Security guards, Killed, Accident,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.