Arrested | അബൂദബിയില്‍ 107 കിലോഗ്രാം ഹാഷിഷും മയക്കുമരുന്നും പിടികൂടി; പ്രവാസികള്‍ അറസ്റ്റില്‍
അബൂദബി: (www.kvartha.com) അബൂദാബിയില്‍ 107 കിലോഗ്രാം ഹാഷിഷും ക്രിസ്റ്റല്‍ മെത്താംഫെറ്റാമൈനും പൊലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ ആറുപേരെ അറസ്റ്റ് ചെയ്തതായി പൊലീസിലെ ആന്റി നാര്‍കോടിക്സ് വിഭാഗം മേധാവി ബ്രിഗേഡിയര്‍ താഹിര്‍ ഗാരിബ് അല്‍ ദാഹിരി പറഞ്ഞു. അറബ്, ഏഷ്യന്‍ വംശജരാണ് പിടിയിലായത്. 'സീക്രട് ഹൈഡിങ്സ്' എന്ന് പേരിട്ട ഓപറേഷനിലൂടെയാണ് വന്‍ ലഹരിമരുന്ന് കടത്ത് തടഞ്ഞത്.
വിവിധ സ്ഥലങ്ങളിലായാണ് പ്രതികള്‍ ലഹരിമരുന്ന് ഒളിപ്പിച്ചത്. ലഹരിമരുന്ന് ഒളിപ്പിക്കുന്നതിനിടെയാണ് പ്രതികളെ കയ്യോടെ പിടികൂടിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ലഹരിമരുന്ന് വേട്ടയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം കഴിഞ്ഞ മാര്‍ച്ചില്‍ 150 മില്യണ്‍ ദിര്‍ഹം (40 മില്യണ്‍ ഡോളര്‍) വിപണി മൂല്യമുള്ള 1.5 ടണ്‍ ഹെറോയിനും പിടിച്ചെടുത്തിരുന്നു.
Keywords: Abu Dhabi, News, Gulf, Police, Drugs, UAE: Abu Dhabi Police seize over 100kg of crystal meth, hashish.