ഇന്‍ഡ്യക്കാരനടക്കം 38 വ്യക്തികളെയും 15 സ്ഥാപനങ്ങളെയും തീവ്രവാദ പട്ടികയില്‍ ഉള്‍പെടുത്തി യു എ ഇ മന്ത്രിസഭ
Sep 14, 2021, 20:00 IST
ദുബൈ: (www.kvartha.com 14.09.2021) ഇന്‍ഡ്യക്കാരനടക്കം 38 വ്യക്തികളെയും 15 സ്ഥാപനങ്ങളെയും പുതുതായി തീവ്രവാദ പട്ടികയില്‍ ഉള്‍പെടുത്തി യു എ ഇ മന്ത്രിസഭ. യുഎഇ മന്ത്രിസഭ 2021 ലെ 83 -ാം നമ്പര്‍ പ്രമേയത്തിലാണ് ഇക്കാര്യങ്ങള്‍ ഉള്‍പെടുത്തിയത്.
മനോജ് സബര്‍വാള്‍ ഓം പ്രകാശ് ആണ് പട്ടികയിലുള്ള ആ ഇന്‍ഡ്യക്കാരന്‍. തീവ്രവാദ പ്രവര്‍ത്തനങ്ങളെ പിന്തുണച്ച വ്യക്തികളും സ്ഥാപനങ്ങളുമാണ് പട്ടികയില്‍ ഉള്‍പെട്ടത്.
പട്ടികയിലുള്ള വ്യക്തികള്‍;
യു എ ഇ പൗരന്മായ മൂന്നുപേര്‍, ലബനന്‍-2, യമന്‍-8, ഇറാഖ് -2, സിറിയ-3, ഇറാന്‍-5, നൈജീരിയ-6, ബ്രിടെന്‍, സെന്റ് കിറ്റ് സ് ആന്‍ഡ് നവിസ് -2, റഷ്യ, ഇന്‍ഡ്യ, ജോര്‍ഡന്‍, അഫ്ഗാനിസ്താന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലെ ഒരോ വ്യക്തികള്‍ എന്നിവരാണ് പട്ടികയിലുള്ളത്.
സ്ഥാപനങ്ങള്‍;
റേയ് ട്രേസിങ് ട്രേഡിങ് കോ എല്‍ എല്‍ സി, എച്ച് എഫ് ഇസെഡ് , എ അര്‍സൂ ഇന്റര്‍ നാഷണല്‍, ഹനാന്‍ ഷിപിങ് എല്‍ എല്‍ സി എന്നിങ്ങനെ 15 സ്ഥാപനങ്ങളെയാണ് പട്ടികയില്‍ ഉള്‍പെടുത്തിയത്.
തീവ്രവാദത്തിനും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും ധനസഹായം നല്‍കുന്ന നെറ്റ് വര്‍കുകളെ ഇല്ലാതാക്കുന്നതിനുള്ള യു എ ഇയുടെ നിലപാട് അനുസരിച്ചാണ് നടപടിയെന്ന് മന്ത്രിസഭ പ്രമേയത്തില്‍ വ്യക്തമാക്കി. ഈ വ്യക്തികളോടും സ്ഥാപനങ്ങളോടും ബന്ധപ്പെട്ടവരെ നിരീക്ഷിക്കാനും കണ്ടെത്താനും 24 മണിക്കൂറിനകം നടപടി സ്വീകരിക്കാനും പ്രമേയത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മനോജ് സബര്‍വാള്‍ ഓം പ്രകാശ് ആണ് പട്ടികയിലുള്ള ആ ഇന്‍ഡ്യക്കാരന്‍. തീവ്രവാദ പ്രവര്‍ത്തനങ്ങളെ പിന്തുണച്ച വ്യക്തികളും സ്ഥാപനങ്ങളുമാണ് പട്ടികയില്‍ ഉള്‍പെട്ടത്.
പട്ടികയിലുള്ള വ്യക്തികള്‍;
യു എ ഇ പൗരന്മായ മൂന്നുപേര്‍, ലബനന്‍-2, യമന്‍-8, ഇറാഖ് -2, സിറിയ-3, ഇറാന്‍-5, നൈജീരിയ-6, ബ്രിടെന്‍, സെന്റ് കിറ്റ് സ് ആന്‍ഡ് നവിസ് -2, റഷ്യ, ഇന്‍ഡ്യ, ജോര്‍ഡന്‍, അഫ്ഗാനിസ്താന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലെ ഒരോ വ്യക്തികള്‍ എന്നിവരാണ് പട്ടികയിലുള്ളത്.
സ്ഥാപനങ്ങള്‍;
റേയ് ട്രേസിങ് ട്രേഡിങ് കോ എല്‍ എല്‍ സി, എച്ച് എഫ് ഇസെഡ് , എ അര്‍സൂ ഇന്റര്‍ നാഷണല്‍, ഹനാന്‍ ഷിപിങ് എല്‍ എല്‍ സി എന്നിങ്ങനെ 15 സ്ഥാപനങ്ങളെയാണ് പട്ടികയില്‍ ഉള്‍പെടുത്തിയത്.
Keywords: UAE adds 38 individuals, 15 entities on its terror list, Dubai, News, Terrorists, Cabinet, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.