വിദേശ സന്ദര്‍ശനം നടത്തുന്ന എമിറേറ്റികള്‍ വിലപിടിച്ച വസ്ത്രങ്ങളും മറ്റും ഒഴിവാക്കണമെന്ന് യുഎഇ
Aug 20, 2015, 13:13 IST
അബൂദാബി: (www.kvartha.com 20.08.2015) വിദേശ സന്ദര്‍ശനത്തിന് തിരിക്കുന്ന പൗരന്മാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം. വിദേശ യാത്രയ്ക്ക് പോകുന്നവര്‍ അവരുടെ പേരുകളും കുടുംബാംഗങ്ങളുടെ പേരുകളും വിദേശ മന്ത്രാലയത്തിന്റെ തവജേദി സര്‍വീസില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും മന്ത്രാലയം നിര്‍ദ്ദേശത്തില്‍ പറയുന്നു.
വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെയോ സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനായ UAEMOFA വഴിയോ ഇത് സാധ്യമാണ്. വിദേശത്തുള്ള എമിറേറ്റികള്‍ക്ക് അടിയന്തിര സഹായം ലഭ്യമാക്കാന്‍ ഇത് സഹായകമാകുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
യാത്രയ്ക്ക് മുന്‍പായി പാസ്‌പോര്‍ട്ടുകളുടെ വാലിഡിറ്റി പരിശോധിക്കണം. കുറഞ്ഞത് 6 മാസത്തെ കാലാവധിയെങ്കിലും പാസ്‌പോര്‍ട്ടിന് ഉണ്ടായിരിക്കണം. മാത്രമല്ല യാത്രയ്ക്കിടയില്‍ വിദേശമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ലഭ്യമായിട്ടുള്ള ഉപദേശങ്ങള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിക്കുന്നു.
കൂടാതെ പാസ്‌പോര്‍ട്ട്, എയര്‍ ടിക്കറ്റ്, മറ്റ് വ്യക്തിപരമായ വസ്തുക്കള്‍ എന്നിവ സുരക്ഷിതമായി സൂക്ഷിക്കണം. വിലപിടിച്ച രേഖകള്‍ കൈവശമുണ്ടെങ്കില്‍ താമസിക്കുന്ന ഹോട്ടലിന്റെ സേഫില്‍ ഇവ സൂക്ഷിക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു.
വിദേശ സന്ദര്‍ശനത്തിനിടയില്‍ വില പിടിപ്പുള്ള വസ്ത്രങ്ങളോ മറ്റ് അനുബന്ധ വസ്തുക്കളോ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പൊതു സ്ഥലങ്ങളില്‍ വിവിധ രാജ്യക്കാരും വിവിധ താല്പര്യക്കാരുമുള്ളതിനാല്‍ മോഷണങ്ങളും ആക്രമണങ്ങളും ഉള്‍പ്പെടെയുള്ളവ ഒഴിവാക്കാനാണ് മന്ത്രാലയം ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.
SUMMARY: The Ministry of Foreign Affairs (MoFA) has urged the UAE nationals travelling abroad to follow travel guidelines and procedures, out of keenness to facilitate citizens' travel and ensure their safety while abroad.
Keywords: UAE, Abroad, Visit, Advice,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.