UAE Minister | ബഹിരാകാശ സഞ്ചാരി സുല്‍ത്വാന്‍ സെയ്ഫ് ഹമദ് അല്‍ നിയാദി യുഎഇയുടെ പുതിയ യുവജന വകുപ്പ് മന്ത്രി
Jan 7, 2024, 15:08 IST
_ഖാസിം ഉടുമ്പുന്തല_
ദുബൈ: (KVARTHA) യുഎഇയുടെ പുതിയ യുവജന വകുപ്പ് മന്ത്രിയെ പ്രഖ്യാപിച്ചു. യുഎഇ ബഹിരാകാശസഞ്ചാരി സുൽത്വാന്‍ സെയ്ഫ് ഹമദ് അല്‍ നിയാദിയെ പുതിയ യുവജന വകുപ്പ് മന്ത്രിയായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പ്രഖ്യാപിച്ചു.
ബഹിരാകാശസഞ്ചാരിയായ സുല്‍ത്വാന്‍ അൽനിയാദി ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. സൈന്യത്തിലും ബഹിരാകാശ മേഖലയിലും രാജ്യത്തിന് നിസ്തുല്യമായ സേവനങ്ങൾ നൽകി. ബഹിരാകാശത്ത് നടന്ന ആദ്യത്തെ അറബിയും ആറ് മാസക്കാലം ബഹിരാകാശത്ത് ചിലവഴിച്ച ആദ്യത്തെ അറബിയുമെന്ന നേട്ടങ്ങളുടെ ഉടമ കൂടിയാണ് അദ്ദേഹം.
'യുവജനങ്ങളുടെ പ്രശ്നങ്ങളെ അടുത്തറിയാവുന്ന വ്യക്തിത്വമാണ് അൽ നിയാദി. അവരെ സേവിക്കുന്നതിലും മുമ്പോട്ട് നയിക്കുന്നതിലും ശ്രദ്ധാലുവുമാണ്’- പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് നൽകിയിട്ടുള്ള വാർത്താകുറിപ്പിൽ വ്യക്തമാക്കി.

Keywords: Malayalam-News, World, World-News, Gulf, Gulf-News, Sultan Al-Neyadi, Dubai, Minister, UAE astronaut Sultan Al-Neyadi is new Minister of Youth.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.