യുഎഇയില്‍ പെരുന്നാള്‍ അവധിക്ക് ശേഷമുള്ള ദിവസങ്ങളിലും കോവിഡ് കേസുകള്‍ കുറയുന്നു
Jul 28, 2021, 08:34 IST
അബൂദബി: (www.kvartha.com 28.07.2021) യു എ ഇയില്‍ പെരുന്നാള്‍ അവധിക്ക് ശേഷമുള്ള ദിവസങ്ങളിലും പുതിയ കോവിഡ് കേസുകളുടെ എണ്ണം കുറയുന്നത് ആശ്വാസകരമെന്ന് വിദഗ്ധര്‍. പെരുന്നാള്‍ അവധി ദിനങ്ങളില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം 1550ല്‍ താഴെയായിരുന്നു. കോവിഡ് മുന്‍കരുതലുകള്‍ പാലിക്കുന്നതില്‍ സ്വദേശികളും പ്രവാസികളും പുലര്‍ത്തുന്ന ജാഗ്രതയാണ് ഇതിന് സഹായകമായതെന്ന് അധികൃതര്‍ അറിയിച്ചു.
പെരുന്നാള്‍ അവധി ദിനങ്ങള്‍ക്ക് ശേഷവും പുതിയതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ കുറവാണ് രേഖപ്പെടുത്തുന്നതെന്ന് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി വക്താവ് ഡോ. താഹിര്‍ അല്‍ അമീരി പറഞ്ഞു.
ജനങ്ങളുടെ ഈ പ്രതിബദ്ധത, ഒരു സുരക്ഷിതമായ അവധിക്കാലം സമ്മാനിച്ചുവെന്ന് ഡോ. താഹിര്‍ പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ തങ്ങള്‍ക്ക് സാധാരണ നിലയിലേക്ക് പതുക്കെ മടങ്ങിയെത്താനാവുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
മുന്‍കാലങ്ങളിലെ അനുഭവം അനുസരിച്ച് നീണ്ട അവധി ദിനങ്ങള്‍ക്ക് ശേഷം യു എ ഇയില്‍ പുതിയതായി കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്താറുണ്ടായിരുന്നു. ഇക്കഴിഞ്ഞ ചെറിയ പെരുന്നാളിന് ശേഷവും അതിന് മുമ്പ് പുതുവര്‍ഷപ്പിറവി ആഘോഷ സമയത്തും കഴിഞ്ഞ വര്‍ഷത്തെ ബലി പെരുന്നാളിന് ശേഷവും രോഗബാധിതരുടെ എണ്ണം കൂടിയിരുന്നു. ചില സമയങ്ങളില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തുകയും ചെയ്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.