Court Order | 'മകള്‍ നല്‍കിയ പണം ഉപയോഗിച്ച് അവര്‍ക്കായി വാങ്ങിയ വസ്തു അവരറിയാതെ സ്വന്തം ഇഷ്ടത്തിനു വിറ്റു'; പിതാവ് 3.3 ദശലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് അബൂദബി കോടതി

 


അബൂദബി: (www.kvartha.com) മകള്‍ നല്‍കിയ പണം ഉപയോഗിച്ചു മകള്‍ക്കായി വാങ്ങിയ വസ്തു മകളറിയാതെ സ്വന്തം ഇഷ്ടത്തിനു വിറ്റു എന്ന കുറ്റത്തിന് പിതാവ് 3.3 ദശലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ട് അബൂദബി കോടതി.

തന്റെ സമ്മതമില്ലാതെ വിറ്റ വസ്തുവിന്റെ മൂല്യമായ 3.7 മില്യന്‍ ദിര്‍ഹം നല്‍കണമെന്ന് ആവശ്യപ്പെട്ട് മകള്‍ പിതാവിനെതിരെ ഒരു കേസ് ഫയല്‍ ചെയ്തിരുന്നു. നിയമ നടപടിക്കു ചിലവായ നഷ്ടവും മാനസികമായി നേരിട്ട ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് നഷ്ടപരിഹാരമായി മറ്റൊരു 500,000 ദിര്‍ഹം കൂടി അവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതും കൂടി നല്‍കാനും പിതാവിനോട് കോടതി ആവശ്യപ്പെട്ടു.

Court Order | 'മകള്‍ നല്‍കിയ പണം ഉപയോഗിച്ച് അവര്‍ക്കായി വാങ്ങിയ വസ്തു അവരറിയാതെ സ്വന്തം ഇഷ്ടത്തിനു വിറ്റു'; പിതാവ് 3.3 ദശലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് അബൂദബി കോടതി

16 വര്‍ഷം മുമ്പ്, തന്റെ പേരില്‍ ഒരു റസിഡന്‍ഷ്യല്‍ പ്ലോട് വാങ്ങുന്നതിനായി പിതാവിന് 800,000 ദിര്‍ഹം നല്‍കിയതായി യുവതി കോടതിയെ അറിയിച്ചു. തന്റെ മുന്‍ ഭര്‍ത്താവാണ് ഇതിനായി പണം നല്‍കിയത്. ആ പണം ഉപയോഗിച്ചു വാങ്ങിയ ഭൂമിയില്‍ നിന്നു ലഭിക്കുന്ന വരുമാനം തനിക്കു നല്‍കാമെന്നും പിതാവ് സമ്മതിച്ചിരുന്നു. എന്നാല്‍ ഭൂമി വാങ്ങിയെങ്കിലും പട്ടയം തന്റെ പേരിലേക്ക് പിതാവ് മാറ്റിയില്ല. പകരം ഭൂമി സ്വന്തമായി ഉപയോഗിക്കുകയും 16 വര്‍ഷത്തേക്ക് അതില്‍ നിക്ഷേപിക്കുകയും ചെയ്തുവെന്നും യുവതി പറഞ്ഞു.

എന്നാല്‍ പിതാവ് എന്ന ബന്ധത്തിന്റെ പേരില്‍ താന്‍ ക്ഷമയോടെ കാത്തിരുന്നു. അതുകൊണ്ടുതന്നെ ആദ്യം നിയമനടപടികളൊന്നും സ്വീകരിച്ചില്ല. എന്നാല്‍ 2021-ല്‍, തന്റെ അറിവും സമ്മതവുമില്ലാതെ പിതാവ് 3.7 മില്യന്‍ ദിര്‍ഹത്തിന് ഭൂമി വിറ്റെന്നും അതുവഴി ലഭിച്ച മുഴുവന്‍ പണവും അദ്ദേഹം കൈവശം വച്ചിട്ടുണ്ടെന്നും അറിയാന്‍ കഴിഞ്ഞു. ഇത്തരം ഒരു പ്രവൃത്തി ചെയ്യുക വഴി തനിക്ക് ആ പണം ലാഭം കിട്ടുന്ന മറ്റെവിടെയെങ്കിലും നിക്ഷേപിക്കാനുള്ള അവസരം നഷ്ടപ്പെടുത്തി പിതാവ് സാമ്പത്തിക നഷ്ടമുണ്ടാക്കിയതായും മകള്‍ കോടതിയില്‍ വാദിച്ചു.

എന്നാല്‍ മകളില്‍ നിന്ന് പണം വാങ്ങിയെന്നതു പിതാവ് കോടതിയില്‍ നിഷേധിച്ചു. എന്നാല്‍ മകളുടെ മുന്‍ ഭര്‍ത്താവ് 2006 ല്‍ പരാതിക്കാരന് മകളുടെ പേരില്‍ എഴുതിയ 800,000 ദിര്‍ഹത്തിന്റെ ചെക് നല്‍കിയതായി കോടതിയില്‍ സാക്ഷ്യപ്പെടുത്തി. തന്റെ മുന്‍ ഭാര്യക്ക് ഒരു സ്ഥലം വാങ്ങാന്‍ ആഗ്രഹമുണ്ടായിരുന്നു. അവള്‍ക്കുവേണ്ടി അതു വാങ്ങാമെന്ന് പിതാവ് സമ്മതിച്ചതിനെ തുടര്‍ന്ന് ചെക് അദ്ദേഹത്തിനു നല്‍കിയതിനു താന്‍ സാക്ഷിയായിരുന്നു എന്നും ഇയാള്‍ പറഞ്ഞു.

എല്ലാ കക്ഷികളുടെയും വാദം കേട്ട ശേഷം, അബൂദബി ഫാമിലി ആന്‍ഡ് സിവില്‍ അഡ്മിനിസ്‌ട്രേറ്റിവ് ക്ലെയിംസ് കോടതി പിതാവ് മകള്‍ക്ക് 3.3 ദശലക്ഷം ദിര്‍ഹം നല്‍കണമെന്ന് ഉത്തരവിട്ടു.

Keywords: UAE: Daughter sues father for Dh3.3 million after he sold her property without her consent, Abu Dhabi, News, Court Order, Compensation, Daughter, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia