Jailed | 'മൊബൈല്‍ഫോണിലൂടെ യുവതിക്ക് അശ്ലീല വീഡിയോ ക്ലിപുകള്‍ അയച്ചുകൊടുത്തു'; വയോധികന് ജയില്‍ശിക്ഷയും 5000 ദിര്‍ഹം പിഴയും, കൂടാതെ 30,000 ദിര്‍ഹം നഷ്ടപരിഹാരവും നല്‍കണം
Feb 27, 2023, 18:25 IST
റാസല്‍ഖൈമ: (www.kvartha.com) മൊബൈല്‍ഫോണിലൂടെ യുവതിക്ക് അശ്ലീല വീഡിയോ ക്ലിപുകള്‍ അയച്ചുകൊടുത്തുവെന്ന പരാതിയില്‍ യുഎഇയില്‍ 60 വയസിലധികം പ്രായമുള്ള ആള്‍ റാസല്‍ഖൈമ പൊലീസിന്റെ പിടിയില്‍. ഇയാള്‍ക്ക് മൂന്ന് മാസം ജയില്‍ ശിക്ഷയും 5000 ദിര്‍ഹം പിഴയുമാണ് കോടതി വിധിച്ചത്. ഇതിന് പുറമെ യുവതിക്ക് 30,000 നഷ്ടപരിഹാരവും നല്‍കണം.
സ്‌നാപ് ചാറ്റിലൂടെയാണ് തനിക്ക് പ്രതി അശ്ലീല വീഡിയോ ക്ലിപുകള്‍ അയച്ചതെന്നാണ് യുവതിയുടെ പരാതി. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. ഈ കുറ്റസമ്മത മൊഴി ഉള്‍പ്പെടെയാണ് കേസ് പ്രോസിക്യൂഷന് കൈമാറിയത്. വിചാരണയ്‌ക്കൊടുവില്‍ പ്രതി കുറ്റക്കാരാനാണെന്ന് കോടതിക്കും ബോധ്യപ്പെട്ടു.
തൊട്ടുപിന്നാലെയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി സിവില്‍ കേസ് നല്‍കിയത്. പ്രതിയെക്കൊണ്ട് തനിക്കുണ്ടായ മാനസിക പ്രയാസങ്ങള്‍ക്ക് പകരം 50,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ആവശ്യം. പ്രതിയുടെ പ്രവൃത്തി തനിക്ക് മാനസിക സമ്മര്‍ദമുണ്ടാക്കിയെന്നും തന്റെ പിതാവിന്റെ പ്രായമുള്ള ഒരാള്‍ ഇങ്ങനെ പെരുമാറിയത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെന്നും പരാതിയില്‍ ആരോപിച്ചു.
തുടര്‍ന്ന് കേസിന്റെ വാദം പൂര്‍ത്തീകരിച്ച ശേഷം കോടതി പ്രതിക്ക് ജയില്‍ ശിക്ഷയും 30,000 ദിര്‍ഹം പിഴയും വിധിക്കുകയായിരുന്നു. പരാതിക്കാരിയുടെ നിയമ ചെലവുകളും പ്രതി വഹിക്കണം.
Keywords: UAE: Elderly man jailed for sending indecent videos to woman via SnapChat, UAE, News, Police, Arrested, Mobile Phone, Court, Compensation, Complaint, Jail, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.