യു എ ഇയിൽ അണുവിമുക്തമാക്കുന്ന നടപടി ഒരാഴ്ചത്തേക്ക് കൂടി നീട്ടി, കർഫ്യു കാലാവധിയും ദീർഘിപ്പിച്ചു, നിർദ്ദേശം ലംഘിച്ച് പുറത്തിറങ്ങിയാൽ കനത്ത പിഴ

 


അബൂദബി: (www.kvartha.com 28.032020) കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ശാസ്ത്രീയമായി അണുവിമുക്തമാക്കുന്ന നടപടി ഒരാഴ്ചത്തേക്ക് കൂടി നീട്ടാൻ യു എ ഇ സർക്കാർ തീരുമാനിച്ചു. രാജ്യമൊട്ടുക്കുള്ള ശുചീകരണ പ്രവർത്തനം കാര്യക്ഷമമായും സമഗ്രമായും നടപ്പാക്കും. യു എ ഇയിൽ കൊറോണ ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് ആരോഗ്യ പ്രതിരോധ മന്ത്രാലയം പുതിയ തീരുമാനമെടുത്തതെന്ന് "ദ ഗൾഫ് ന്യൂസ്" റിപ്പോർട്ട് ചെയ്തു.


യു എ ഇയിൽ അണുവിമുക്തമാക്കുന്ന നടപടി ഒരാഴ്ചത്തേക്ക് കൂടി നീട്ടി, കർഫ്യു കാലാവധിയും ദീർഘിപ്പിച്ചു, നിർദ്ദേശം ലംഘിച്ച് പുറത്തിറങ്ങിയാൽ കനത്ത പിഴ

കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി നേരത്തെ പ്രഖ്യാപിച്ച കർഫ്യു കാലാവധിയും ഇതിനൊപ്പം നീട്ടുമെന്നും ആരോഗ്യ പ്രതിരോധ മന്ത്രാലയം വക്താവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാത്രി എട്ടു മാണി മുതൽ പുലർച്ചെ ആറു മാണി വരെയാണ് കർഫ്യു. നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും ലംഘിച്ച് ആരെങ്കിലും പുറത്തിറങ്ങിയാൽ കനത്ത പിഴ ചുമത്തും. പുതിയ നിയന്ത്രണമനുസരിച്ച് പിഴത്തുക 50,000 ദിർഹമാക്കി ഉയർത്തിയിട്ടുണ്ട്. ആരും വീടുകളിൽ നിന്നും പുറത്തിറങ്ങരുതെന്നും വക്താവ് അറിയിച്ചു. അതിനിടെ യുഎഇയില്‍ ഇന്ത്യക്കാരുള്‍പ്പെടെ 63 പേര്‍ക്കുകൂടി ശനിയാഴ്ച കൊറോണ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 468 ആയി
.
Summary: UAE extends nationwide disinfection campaign for an additional week to curb the Coronavirus outbreak
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia