UAE Rules | യുഎഇ ഗോള്‍ഡന്‍ വിസക്കാര്‍ക്ക് സന്തോഷ വാര്‍ത്ത: ഇനി പരിധിയില്ലാതെ വീട്ടുജോലിക്കാരെ സ്‌പോണ്‍സര്‍ ചെയ്യാം; പുതിയ നിയമത്തെ കുറിച്ച് കൂടുതലറിയാം

 


ദുബൈ: (www.kvartha.com) ഡിസംബര്‍ 15 മുതല്‍ പ്രാബല്യത്തില്‍ വന്ന യുഎഇയിലെ പുതിയ ഗാര്‍ഹിക തൊഴിലാളി നിയമ പ്രകാരം യുഎഇ ഗോള്‍ഡന്‍ വിസയുള്ളവര്‍ക്ക് പരിധിയില്ലാത്ത വീട്ടുജോലിക്കാരെ സ്‌പോണ്‍സര്‍ ചെയ്യാനുള്ള ആനുകൂല്യം ലഭിക്കും. മന്ത്രാലയത്തില്‍ നിന്ന് ലൈസന്‍സ് നേടിയ ശേഷമല്ലാതെ വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്റോ താല്‍ക്കാലിക ജോലിയോ അനുവദിക്കില്ലെന്ന് പുതിയ നിയമം വ്യക്തമാക്കുന്നുണ്ട്. എന്നിരുന്നാലും, ഗോള്‍ഡന്‍ വിസയുള്ളവര്‍ക്ക് അടക്കം ഇക്കാര്യത്തില്‍ ഇളവുണ്ട്.
              
UAE Rules | യുഎഇ ഗോള്‍ഡന്‍ വിസക്കാര്‍ക്ക് സന്തോഷ വാര്‍ത്ത: ഇനി പരിധിയില്ലാതെ വീട്ടുജോലിക്കാരെ സ്‌പോണ്‍സര്‍ ചെയ്യാം; പുതിയ നിയമത്തെ കുറിച്ച് കൂടുതലറിയാം

വീട്ടുജോലിക്കാര്‍, പാചകക്കാര്‍, കുഞ്ഞിനെ വളര്‍ത്തുന്നവര്‍, തോട്ടപ്പണിക്കാരന്‍, ഫാമിലി ഡ്രൈവര്‍മാര്‍, കര്‍ഷകത്തൊഴിലാളികള്‍, സ്വകാര്യ ട്യൂഷന്‍ നല്‍കുന്നവര്‍, സ്വകാര്യ നഴ്സുമാര്‍, വ്യക്തിഗത പരിശീലകര്‍, പേഴ്സണല്‍ അസിസ്റ്റന്റുമാര്‍, ഗാര്‍ഡ് എന്നിങ്ങനെ വിവിധ തൊഴിലുകള്‍ ചെയ്യുന്നവരെ സ്‌പോണ്‍സര്‍ ചെയ്യാന്‍ ഗോള്‍ഡന്‍ വിസക്കാര്‍ക്ക് കഴിയും.

ഔദ്യോഗിക യുഎഇ ഗവണ്‍മെന്റ് പോര്‍ട്ടല്‍ അനുസരിച്ച്, 25,000 ദിര്‍ഹം പ്രതിമാസ വരുമാനമുള്ള വ്യക്തികളും കുടുംബങ്ങളും, യുഎഇ കാബിനറ്റിന്റെ നിയമങ്ങള്‍ പ്രകാരം വീട്ടുജോലിക്കാരെ സ്‌പോണ്‍സര്‍ ചെയ്യാന്‍ അനുവദിക്കപ്പെട്ട വ്യക്തികള്‍, 15,000 ദിര്‍ഹത്തിന് മുകളില്‍ പ്രതിമാസ വരുമാനമുള്ള കുടുംബത്തിലെ അംഗീകൃത മെഡിക്കല്‍ കവറേജുള്ള രോഗികള്‍, വ്യത്യസ്ത സ്‌പെഷാലിറ്റികളുടെ കണ്‍സല്‍ട്ടന്റുകള്‍, ജഡ്ജുമാര്‍ , നിയമ ഉപദേഷ്ടാക്കള്‍ തുടങ്ങിയ ഉന്നത പദവികളിലുള്ളവര്‍ എന്നിവര്‍ക്കും ഗാര്‍ഹിക തൊഴിലാളികളെ സ്‌പോണ്‍സര്‍ ചെയ്യാം. അതേസമയം നിയമം 18 വയസില്‍ കുറഞ്ഞവരെ തൊഴിലിന് നിയമിക്കുന്നത് കര്‍ശനമായി നിരോധിക്കുന്നുണ്ട്.

Keywords:  Latest-News, World, Top-Headlines, Gulf, UAE, Dubai, Visa, Job, United Arab Emirates, Golden Visa, UAE Golden Visa holders can now sponsor unlimited number of domestic workers.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia