പ്രവാസികൾക്ക് ശുഭകരമല്ലാത്ത വാർത്ത വീണ്ടും! ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക വിമാനങ്ങൾ ആഗസ്ത് 7 വരെ റദ്ദാക്കും: എമിരേറ്റ്‌സ്
Jul 28, 2021, 22:01 IST
ദുബൈ: (www.kvartha.com 28.07.2021) ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് ആഗസ്ത് 7 വരെ വിലക്കേർപ്പെടുത്തിയതായി എമിരേറ്റ്സ്. പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്കും വിലക്കുണ്ട്. എമിരേറ്റ്സ് എയർലൈൻസിന്റെ വെബ്‌സൈറ്റിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ വന്നത്.
കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുമായി ബന്ധപ്പെട്ട് യാത്ര ചെയ്തവർക്ക് യുഎഇയുടെ ഒരു എയർപോർട്ടിലേയ്ക്കും യാത്ര ചെയ്യാനാകില്ലെന്നും എയർലൈൻ വ്യക്തമാക്കി.
യുഎഇ പൗരന്മാർ, യുഎഇ ഗോൾഡൻ വിസ കൈവശമുള്ളവർ, നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെട്ട ജോലിക്കാർ എന്നിവർക്ക് മാത്രമാണ് യാത്ര വിലക്കിൽ ഇളവുകൾ ഉള്ളത്. ഇവർ യാത്ര ചെയ്യുന്നതിന് മുൻപ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരിക്കണമെന്നും എയർ ലൈൻ അറിയിച്ചു.
SUMMARY: The suspension on incoming scheduled passenger flights from India, Pakistan, Bangladesh and Sri Lanka to the UAE has been extended until at least August 7, Dubai's flagship airline Emirates said in its fresh travel update on the website.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.