അബുദബി: (www.kvartha.com 08.08.2021) കെട്ടിടത്തിലുണ്ടായ അഗ്നിബാധയിൽ മലയാളി ശ്വാസം മുട്ടി മരിച്ചു. റഫീഖ് മസൂദ് (37) ആണ് മരിച്ചത്. മുസഫ ഇൻഡസ്ട്രിയൽ ഏരിയയിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം.
എയർ കണ്ടീഷനിൽ നിന്നുള്ള ഷോർട് സർക്യൂട് കാരണമാണ് അഗ്നിബാധയുണ്ടായത്. കെട്ടിടത്തിൻ്റെ ഒന്നാം നിലയിലാണ് അഗ്നിബാധയുണ്ടായത്. രണ്ടാം നിലയിൽ ഊണ് കഴിച്ചിരിക്കുകയായിരുന്നു മസൂദ്. പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് മസൂദ് മരിച്ചതെന്ന് അബുദബി പ്രതിരോധ വകുപ്പ് അധിക്യതർ അറിയിച്ചു. ഖലീജ് ടൈംസാണ് ഇക്കാര്യം റിപോർട് ചെയ്തിരിക്കുന്നത്.
രണ്ടാം നിലയിൽ വേറേയും ആളുകൾ ഉണ്ടായിരുന്നെങ്കിലും പുക വ്യാപിച്ചതോടെ അവർ പുറത്തേയ്ക്ക് കടന്നിരുന്നു. ഞായറാഴ്ച മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് റിപോർട്. കൊല്ലം ജില്ലക്കാരനാണ് മസൂദ്. ഭാര്യയും മകളുമാണ് നാട്ടിലുള്ളത്.
SUMMARY: Abu Dhabi: A 37-year-old Indian expat, Rafeeq Masood died due to a fire accident that took place in a building in Mussafah industrial area of Abu Dhabi on Friday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.