Expat Died | ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം; മലയാളി യുവാവിന് ദാരുണാന്ത്യം
Mar 24, 2023, 15:40 IST
ദുബൈ: (www.kvartha.com) ടാങ്കര്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം ആഴൂര്‍ കൊളിച്ചിറ പുത്തന്‍ബംഗ്ലാവില്‍ നിഖില്‍ (27) ആണ് മരിച്ചത്. വെള്ളം കൊണ്ടുപോകുന്ന ടാങ്കറിലെ ജീവനക്കാരനായിരുന്നു.
പഞ്ചാബ് സ്വദേശിയായിരുന്നു വാഹനം ഓടിച്ചിരുന്നത്. വളവ് തിരിയുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. പിതാവ് - പ്രസന്നന്. മാതാവ് - ലീല. ഭാര്യയും ഒന്നര വയസുള്ള കുട്ടിയും നാട്ടിലാണ്.
നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് ഹംപാസ് പ്രതിനിധി അലി മുഹമ്മദ് പറഞ്ഞു.
Keywords: News, World, international, Gulf, Accident, Accidental Death, Malayalee, Dubai, UAE, UAE: Malayali expat youth died in road accident in Dubai
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.