സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവതിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു, ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 7 മണിക്കൂറോളം തടഞ്ഞുവെച്ചു; യുവാവിന് 2 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച് ദുബൈ കോടതി
Aug 2, 2021, 09:29 IST
ദുബൈ: (www.kvartha.com 02.08.2021) സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട് വീട്ടിലേക്ക് ക്ഷണിച്ച യുവതിയെ തടഞ്ഞുവെച്ച് പീഡിപ്പിച്ച യുവാവിന് ദുബൈ കോടതി രണ്ട് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട വിദേശ യുവതിയെ സൗഹാര്‍ദപൂര്‍വം യുവാവ് തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്നാണ് കോടതി രേഖകള്‍ വ്യക്തമാക്കുന്നത്.
ഏഴ് മണിക്കൂറിന് ശേഷമാണ് യുവതിയെ യുവാവിന്റെ വിലയില്‍ നിന്ന് മോചിപ്പിച്ചത്. പുറത്തിറങ്ങിയ ശേഷം യുവതി വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്ത് തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സാമൂഹിക മാധ്യമങ്ങളിലൂടെ സംസാരിച്ചിരുന്ന സമയത്ത് ഇയാള്‍ മാന്യമായാണ് തന്നോട് പെരുമാറിയിരുന്നതെന്നും യുവതി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് സോഷ്യല്‍ മീഡിയയിലൂടെ യുവാവിനെ പരിചയപ്പെട്ടതെന്നും പിന്നീട് സൗഹൃദം ദൃഢമായപ്പോള്‍ ഒരു ഹോടെലില്‍ വെച്ച് മറ്റ് അഞ്ച് പേര്‍ക്കൊപ്പം കണ്ടുമുട്ടുകയായിരുന്നുവെന്നും യുവതി മൊഴി നല്‍കി.
ഹോടെലില്‍ സമയം ചിലവഴിച്ച ശേഷം യുവാവ്, യുവതിയെ തന്റെ വിലയിലേക്ക് ക്ഷണിച്ചു. തന്റെ കാര്‍ വിലയിലേക്ക് കൊണ്ടുവരാന്‍ ഒരു സുഹൃത്തിനോട് ആവശ്യപ്പെട്ട ശേഷം യുവതിയും പ്രതിയുടെ കാറിലാണ് സഞ്ചരിച്ചത്. വീട്ടിലെത്തിയപ്പോഴേക്കും തന്റെ കാര്‍ അവിടെ പാര്‍ക് ചെയ്തിരിക്കുന്നത് കണ്ടുവെന്നും എല്ലാവരും അവിടെ ഉണ്ടായിരിക്കുമെന്നാണ് കരുതിയതെന്നും യുവതിയുടെ മൊഴിയിലുണ്ട്.
വീട്ടിലെത്തിയ യുവതിയെ പ്രതി മുകളിലെ നിലയിലേക്ക് കൊണ്ടുപോയി. ബാത് റൂം എവിടെയാണെന്ന് ചോദിച്ചപ്പോഴേക്കും തന്നെ കടന്നുപിടിച്ച് ലൈംഗികമായി ഉപദ്രവിക്കാന്‍ തുടങ്ങിയെന്ന് യുവതി പറഞ്ഞു. ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ മുഖത്ത് അടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തനിക്ക് വഴങ്ങിയില്ലെങ്കില്‍ മറ്റ് സുഹൃത്തുക്കളെയും വിളിച്ചുവരുത്തി ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി യുവതി പറഞ്ഞു. യുവാവിനെ ശാരീരികമായി പ്രതിരോധിക്കാന്‍ താന്‍ അശക്തയായിരുന്നുവെന്ന് പരാതിക്കാരി പൊലീസിനോട് പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.