Covid rules | യു എ ഇ യില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചു; സ്‌കൂളുകള്‍ ഉള്‍പെടെ മിക്കയിടങ്ങളിലും മാസ്‌ക് നിര്‍ബന്ധമില്ല; പള്ളികളിലെ സാമൂഹിക അകലവും ഒഴിവാക്കി; മറ്റ് നിബന്ധനകള്‍ അറിയാം

 


ദുബൈ: (www.kvartha.com) യു എ ഇ യില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചു. സ്‌കൂളുകള്‍ ഉള്‍പെടെ മിക്കയിടങ്ങളിലും ഇനി മാസ്‌ക് നിര്‍ബന്ധമില്ല. ആവശ്യമുള്ളവര്‍ക്ക് മാത്രം ഇനി മാസ്‌ക് ധരിച്ചാല്‍ മതിയാകും. പള്ളികളിലെ സാമൂഹിക അകലവും ഒഴിവാക്കി. കോവിഡ് ബാധിതരുടെ ഐസൊലേഷന്‍ അഞ്ചുദിവസമായി കുറയ്ക്കുകയും ചെയ്തു.

Covid rules | യു എ ഇ യില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചു; സ്‌കൂളുകള്‍ ഉള്‍പെടെ മിക്കയിടങ്ങളിലും മാസ്‌ക് നിര്‍ബന്ധമില്ല; പള്ളികളിലെ സാമൂഹിക അകലവും ഒഴിവാക്കി; മറ്റ് നിബന്ധനകള്‍ അറിയാം

രോഗികളുമായി സമ്പര്‍ക്കമുണ്ടായവര്‍ രോഗലക്ഷണമുണ്ടെങ്കില്‍മാത്രം കോവിഡ് പരിശോധന നടത്തിയാല്‍ മതി. എന്നാല്‍, പ്രായമേറിയവരും രോഗബാധയ്ക്ക് സാധ്യതയുള്ളവരും രോഗിയുമായി സമ്പര്‍ക്കമുണ്ടായാല്‍ നിര്‍ബന്ധമായും കോവിഡ് പരിശോധനയ്ക്ക് വിധേയമാകണം.

സ്വകാര്യ സ്‌കൂളുകള്‍, ചൈല്‍ഡ്ഹുഡ് സെന്ററുകള്‍, യൂനിവേഴ്സിറ്റികള്‍, ട്രെയിനിങ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സെപ്റ്റംബര്‍ 28 മുതല്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മാസ്‌ക് നിര്‍ബന്ധമല്ലെന്ന് ദുബൈ വൈജ്ഞാനിക മാനവ വികസന അതോറിറ്റി അറിയിച്ചു. മാസ്‌കില്ലാതെ ഇനി മാളുകള്‍, സൂപര്‍മാര്‍കറ്റുകള്‍, ഹോടെലുകള്‍, ബാറുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവിടങ്ങളില്‍ പോകാം.

പൊതുസ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് അല്‍ഹൊസ്ന്‍ ആപിലെ ഗ്രീന്‍പാസിലെ കാലാവധി 30 ദിവസമായി വര്‍ധിപ്പിച്ചു. ആപില്‍ പച്ചനിറം നിലനിര്‍ത്താന്‍ 30 ദിവസത്തിലൊരിക്കല്‍ കോവിഡ് പരിശോധനയ്ക്ക് വിധേയമായാല്‍ മതി.

ആശുപത്രികള്‍ ഉള്‍പെടെ മെഡികല്‍ കേന്ദ്രങ്ങള്‍, പള്ളികള്‍, പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായിരിക്കും. ഭക്ഷണം വിതരണം ചെയ്യുന്നവരും രോഗലക്ഷണമുള്ളവരും മാസ്‌ക് ധരിച്ചിരിക്കണം. എന്നാല്‍, വിമാനയാത്രകളില്‍ മാസ്‌ക് നിബന്ധന ഒഴിവാക്കിയിട്ടുണ്ട്. പക്ഷേ, വിമാന കംപനികള്‍ക്ക് വേണമെങ്കില്‍ ഇക്കാര്യത്തില്‍ നിബന്ധന മുന്നോട്ടുവെക്കാമെന്നും ദേശീയ ദുരന്തനിവാരണ സമിതി അറിയിച്ചു.

ബുധനാഴ്ച മുതല്‍ പുതിയ ഇളവുകള്‍ പ്രാബല്യത്തിലാകും. കോവിഡ് രോഗികളുടെ എണ്ണവും കോവിഡ് മരണവും ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് ദേശീയ ദുരന്തനിവാരണ സമിതി പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചത്. യു എ ഇ യില്‍ മാസങ്ങള്‍ക്കുമുന്‍പേ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് ഏര്‍പെടുത്തിയിരുന്നു. തുറസ്സായ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നതിന് ഇളവ് നല്‍കിയിരുന്നു. പ്രതിദിന കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്താനും യു എ ഇ തീരുമാനിച്ചു.

Keywords: UAE: Masks still mandatory in these 3 public areas as Covid rules are eased, Dubai, News, Health, Health and Fitness, COVID-19, Trending, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia