Fire | ശാര്‍ജയിലെ വെയര്‍ഹൗസില്‍ വന്‍ തീപ്പിടിത്തം; ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന വസ്തുക്കള്‍ പൂര്‍ണമായും കത്തിനശിച്ചു
Dec 8, 2022, 18:53 IST
ശാര്‍ജ: (www.kvartha.com) ഇന്‍ഡസ്ട്രിയല്‍ ഏരിയ ആറിലുള്ള സ്പെയര്‍ പാര്‍ട്സ് ഗോഡൗണില്‍ വന്‍ തീപ്പിടിത്തം. പുലര്‍ചെ 7.15 ഓടെയാണ് തീപ്പിടിത്തമുണ്ടായത്. ആളപായമൊന്നും റിപോര്‍ട് ചെയ്തിട്ടില്ല. അതേസമയം
ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന വസ്തുക്കള്‍ പൂര്‍ണമായും കത്തിനശിച്ചതായാണ് വിവരം.
അല്‍ മിന, സാമ്നാന്‍ കേന്ദ്രങ്ങളില്‍ നിന്നും അല്‍ നഹ്ദ പോയിന്റില്‍ നിന്നും സിവില്‍ ഡിഫന്‍സ് വാഹനങ്ങളും ദേശീയ ആംബുലന്‍സും വിവരം ലഭിച്ചയുടന്‍ സംഭവസ്ഥലത്തെത്തി അരമണിക്കൂറിനുള്ളില്‍ തീ നിയന്ത്രണവിധേയമാക്കി. തീപ്പിടിത്തത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കാനും നിര്‍ണയിക്കാനും അധികാരിക്ക് നിര്‍ദേശം നല്‍കി.
Keywords: News,World,international,Sharjah,Fire,Gulf, UAE: Massive fire rips through warehouse in Sharjah
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.