പ്രവാസികളെ അപമാനിക്കുന്ന വിധം സമൂഹമാധ്യമങ്ങളില്‍ വിദ്വേഷപ്രചരണം നടത്തി; യുഎഇയില്‍ മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

 


അബൂദബി: (www.kvartha.com 16.04.2020) ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളെ അപമാനിക്കുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ വിദ്വേഷപ്രചരണം നടത്തിയ മാധ്യമ പ്രവര്‍ത്തകന്‍ യുഎഇയില്‍ അറസ്റ്റില്‍. യുഎഇ സ്വദേശിയും കവിയും സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യവുമായ താരിഖ് അല്‍ മെഹ് യാസാണ് അറസ്റ്റിലായത്. വീഡിയോയില്‍ ഇന്ത്യക്കാരും ബംഗാളികളും ഉള്‍പ്പെടുന്ന പ്രവാസികളെ അറബ് പ്രവാസികളുമായി താരതമ്യം ചെയ്ത് ഇദ്ദേഹം നടത്തിയ പരമാര്‍ശം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പബ്ലിക് പ്രോസിക്യൂഷനാണ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്.

ഇദ്ദേഹം നടത്തിയത് ഒരു സമൂഹത്തിന്റെ വികാരങ്ങളെ വൃണപ്പെടുത്തുന്ന പരമാര്‍ശമാണ്. യുഎഇ ഉയര്‍ത്തിപിടിക്കുന്ന സഹിഷ്ണുതാ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ് ഈ നടപടിയെന്നും യുഎഇ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ചൂണ്ടിക്കാട്ടി. രാജ്യം, വിശ്വാസം, വര്‍ണം, ഭാഷ എന്നിവയുടെ പേരില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നത് രാജ്യത്ത് അനുവദനീയമല്ല. ഇത്തരം പ്രവണതകളെ ശക്തമായി നേരിടും. എല്ലാവരെയും ബഹുമാനിക്കുക എന്നത് യുഎഇയുടെ അടിസ്ഥാന നയമാണെന്നും ഇത് ലംഘിച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും യുഎഇ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

പ്രവാസികളെ അപമാനിക്കുന്ന വിധം സമൂഹമാധ്യമങ്ങളില്‍ വിദ്വേഷപ്രചരണം നടത്തി; യുഎഇയില്‍ മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Keywords:  Abu Dhabi, News, Gulf, World, Journalist, Arrest, Arrested, Media person, Hate speech, UAE, UAE media person arrested for hate speech
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia