അബൂദബിയിൽ നിന്നും വിദേശത്തേക്ക് പറന്ന് 72 മണിക്കൂറിനുള്ളിൽ തിരിച്ചെത്തുന്ന യാത്രക്കാർക്ക് കോവിഡ് പരിശോധന വേണ്ടെന്ന് ഇത്തിഹാദ്
Jul 29, 2021, 22:16 IST
അബൂദബി: (www.kvartha.com 29.07.2021) അബൂദബിയിൽ നിന്നും വിദേശത്തേയ്ക്ക് പോയി 72 മണിക്കൂറിനുള്ളിൽ മടങ്ങിയെത്തുന്ന യാത്രക്കാർക്ക് കോവിഡ് പരിശോധന വേണ്ടെന്ന് ഇത്തിഹാദ് എയർവെയ്‌സ്. ബിസിനസ് ആവശ്യങ്ങൾക്കായി വിദേശത്തേയ്ക്ക് പോകുന്നവരുടെ യാത്രകൾ കൂടുതൽ എളുപ്പവും സൗകര്യപ്രദവും ആക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് ഇത്തിഹാദ് വ്യക്തമാക്കി.
അതേസമയം യുഎഇയുടെ മറ്റ് എമിറേറ്റുകളിലേയ്ക്ക് എത്തുന്നവർക്ക് ഈ സൗകര്യം ലഭ്യമല്ല. യാത്രയ്ക്ക് മുൻപേ യുഎഇയിൽ എടുക്കുന്ന കോവിഡ് പരിശോധന ഫലം 72 മണിക്കൂർ നീളുന്ന മടക്ക യാത്രയ്ക്കും ഉപയോഗിക്കാവുന്ന രീതിയിലാണ് കാര്യങ്ങൾ. അതായത്, അബൂദബിയിലേയ്ക്ക് മടങ്ങുന്നതിന് മുൻപ് മറ്റൊരു കോവിഡ് പരിശോധന ആവശ്യമില്ല.
Keywords: Gulf, News, Top-Headlines, Abu Dhabi, Air Plane, COVID-
19, Corona, Travel, Business Man, UAE: No COVID-19 PCR test for passengers returning within 72 hours to Abu Dhabi, says Etihad.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.