Police rescued | താക്കോല്‍ കാറിനകത്ത് വച്ച് അമ്മ സൂപര്‍ മാര്‍കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ പോയി; 2 വയസുകാരന്‍ വാഹനത്തിനകത്ത് കുടുങ്ങി; പിന്നീട് സംഭവിച്ചത്
Aug 30, 2022, 20:43 IST
അബൂദബി: (www.kvartha.com) താകോല്‍ കാറിനകത്ത് വച്ച് അമ്മ സൂപര്‍ മാര്‍കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ പോയി. രണ്ടു വയസുകാരനായ മകനെ കാറിലിരുത്തിയാണ് യുവതി പുറത്തുപോയത്. സീറ്റ് ബെല്‍ടിട്ടാണ് കുട്ടിയെ ഇരുത്തിയിരുന്നത്. ഇതില്‍ കുട്ടി കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്‍ ട്വിറ്ററില്‍ അറിയിച്ചു. കാറിന്റെ ഡോര്‍ ഓടോമാറ്റിക്കായി പൂട്ടുകയും കുട്ടി അകത്ത് കുടുങ്ങുകയുമായിരുന്നു.
ഷോപിങ് കഴിഞ്ഞ് തിരിച്ചെത്തിയ മാതാവിന് കാറിന്റെ താകോല്‍ അകത്ത് തന്നെയായിരുന്നതിനാല്‍ വാതില്‍ തുറക്കാന്‍ കഴിഞ്ഞില്ല. ഇതോടെ കുട്ടി അപകടത്തിലാണെന്ന് മനസ്സിലാക്കിയ അവര്‍ സഹായത്തിനായി പൊലീസുമായി ബന്ധപ്പെടുകയായിരുന്നുവെന്ന് ഫെഡറല്‍ പ്രോസിക്യൂടര്‍മാര്‍ പറഞ്ഞു.
അഞ്ചു മിനിറ്റിനുള്ളില്‍ തന്നെ പൊലീസ് വിദഗ്ധന്‍ സ്ഥലത്തെത്തി കാറിന്റെ വാതിലുകള്‍ തുറന്ന് കുട്ടിയെ പുറത്തെടുത്തു. വൈകിയിരുന്നെങ്കില്‍ കുട്ടിയുടെ ആരോഗ്യനില വഷളാകുകയോ ശ്വാസംമുട്ടി ജീവഹാനി വരെ സംഭവിക്കാന്‍ ഇടയാകുമായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.
മുതിര്‍ന്നവരുടെ മേല്‍നോട്ടമില്ലാതെ ഇത്തരത്തില്‍ കുട്ടികളെ വാഹനങ്ങളില്‍ തനിച്ചാക്കി പോകുന്നത് വളരെ അപകടകരമായ ശീലമാണെന്നും ഇത് രക്ഷിതാക്കള്‍ നിര്‍ത്തിയേ തീരൂ എന്നും ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.
സൂപര്‍ മാര്‍കറ്റുകളിലോ കടകളിലോ വീട്ടിലോ പാര്‍ക് ചെയ്തിരിക്കുന്ന കാറുകള്‍ക്കുള്ളില്‍ കുട്ടികളെ തനിച്ചാക്കി പോകുന്നത് ജീവഹാനിയുള്‍പെടെയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്നു. കുട്ടിയെ ശ്രദ്ധിക്കാതെ കാറില്‍ തനിച്ചാക്കുന്നത് 5,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴ ലഭിക്കാവുന്ന കുറ്റമാണ്. ഇതോടൊപ്പം ജയില്‍ ശിക്ഷയും ലഭിച്ചേക്കും.
Keywords: UAE: Police rescue two-year-old locked in car as mother goes to shop, Abu Dhabi, News, Police, Child, Phone call, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.