UAE President | ദ്വിദിന സന്ദര്‍ശനത്തിനായി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് മസ്ഖതിലെത്തി; വിമാനത്താവളത്തിലെത്തി സ്വീകരിച്ച് ഒമാന്‍ ഭരണാധികാരി
Sep 28, 2022, 12:19 IST
മസ്ഖത്: (www.kvartha.com) യുഎഇ പ്രസിഡന്റും അബൂദബി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ദ്വിദിന ഒമാന്‍ സന്ദര്‍ശനത്തിനായി മസ്ഖത്തിലെത്തി. ഒമാന്‍ ഭരണാധികാരി സുല്‍ത്വാന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സെയ്ദ് വിമാനത്താവളത്തിലെത്തി ശൈഖ് മുഹമ്മദിനെ സ്വീകരിച്ചു. ഒമാന്‍ സുല്‍ത്വാന്റെ ക്ഷണം സ്വീകരിച്ചാണ് ശൈഖ് മുഹമ്മദ് മസ്ഖതിലെത്തിയത്.
യുഎഇ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനം ഒമാന്‍ അതിര്‍ത്തിയില്‍ പ്രവേശിച്ചപ്പോള്‍ മുതല്‍ ഒമാന്‍ വ്യോമസേനയുടെ പോര്‍വിമാനങ്ങള്‍ അദ്ദേഹത്തിന് അകമ്പടി സേവിച്ചു. വിമാനത്താവളത്തിലെ സ്വീകരണത്തിന് ശേഷം അല്‍ ആലം കൊട്ടാരത്തില്‍ വെച്ച് യുഎഇ പ്രസിഡന്റും ഒമാന്‍ ഭരണാധികാരിയും കൂടിക്കാഴ്ച നടത്തി. ഇരു രാഷ്ട്ര നേതാക്കളും പരസ്പരം ഉപഹാരങ്ങള്‍ സമ്മാനിച്ചു.
ഒമാന്‍ ഭരണാധികാരിക്കൊപ്പം ഡെപ്യൂടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ സയ്യിദ് ശിഹാബ് ബിന്‍ താരിക് അല്‍ സൈദ്, റോയല്‍ കോര്‍ടിന്റെ ചുമതലയുള്ള മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി, റോയല്‍ ഓഫീസ് കാര്യ മന്ത്രി ജനറല്‍ സുല്‍ത്വാന്‍ ബിന്‍ മുഹമ്മദ് അല്‍ നുഐമി, ആഭ്യന്തര മന്ത്രി സയ്യിഗ് ഹമൂദ് ബിന്‍ ഫൈസല്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി, യുഎഇയിലെ ഒമാന്‍ അംബസഡര്‍ സയ്യിദ് ഡോ. അഹ്മദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി, ഒമാനിലെ യുഎഇ അംബാസഡര്‍ മുഹമ്മദ് ബിന്‍ സുല്‍ത്വാന്‍ അല്‍ സുവൈദി തുടങ്ങിയവരും യുഎഇ ഭരണാധികാരിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.
أشكر أخي جلالة السلطان هيثم بن طارق سلطان عمان الشقيقة لحفاوة الاستقبال .. تجمعنا أواصر الأخوة والمحبة والمصير المشترك.. والتي نستند إليها في طريقنا نحو المستقبل الأفضل لبلدينا وشعبينا وأجيالنا المقبلة. pic.twitter.com/XCbD8HRjpN
— محمد بن زايد (@MohamedBinZayed) September 27, 2022
Keywords: News,World,international,Muscat,Oman,Gulf,UAE,Abu Dhabi,Top-Headlines, Airport, UAE President arrives in Muscat for two-day state visit to OmanOfficial and cultural celebrations welcome UAE President to Sultanate of Oman#WamNews pic.twitter.com/pAF2rDVLyL
— WAM English (@WAMNEWS_ENG) September 27, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.