Earthquake | യുഎഇ-ഒമാന്‍ അതിര്‍ത്തിയില്‍ നേരിയ ഭൂചലനം; ഭയപ്പെടാനില്ലെന്ന് അധികൃതര്‍
Jun 9, 2023, 13:08 IST
ദുബൈ: (www.kvartha.com) യുഎഇ-ഒമാന്‍ അതിര്‍ത്തിയില്‍ നേരിയ ഭൂചലനമുണ്ടായതായി റിപോര്‍ട്. അതിര്‍ത്തിയിലെ അല്‍ ഫയ്യ് മേഖലയിലാണ് ചലനം അനുഭവപ്പെട്ടത്. ബുധനാഴ്ച രാത്രി 11.30നാണ് റിക്ടര്‍ സ്‌കെയിലില്‍ 2.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ ഭൂചലനമല്ലാത്തതിനാല്‍ ഭയപ്പെടാനില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇറാനില്‍ ഭൂകമ്പമുണ്ടാകുന്നതുമായി ബന്ധപ്പെട്ടുള്ള നേരിയ തുടര്‍ചലനങ്ങള്‍ യുഎഇയുടെ ചില ഭാഗങ്ങളില്‍ സാധാരണമാണ്. കഴിഞ്ഞവര്‍ഷം നവംബറില്‍ ഇറാനില്‍ 5.3 തീവ്രതയില്‍ ശക്തമായ ഭൂചലനം ഉണ്ടായപ്പോഴും യുഎഇയില്‍ തുടര്‍ചലനമുണ്ടായിരുന്നു. മാര്‍ചില്‍ ഫുജൈറയിലെ തീരപ്രദേശങ്ങളില്‍ 1.9 തീവ്രതയില്‍ നേരിയ ഭൂചലനം റിപോര്‍ട് ചെയ്തിരുന്നു.
Keywords: News, Gulf, Gulf-News, World, UAE, Earthquake, Oman Border, Seismologists, National Centre of Meteorology, UAE records minor earthquake on Oman border.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.