യുഎഇയില്‍ നിന്നും ഉംറയ്ക്ക് പോകാനാഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

 


ദുബൈ: (www.kvartha.com 02.06.2016) പുണ്യ റമദാനില്‍ യുഎഇയില്‍ നിന്നും ഉംറയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. വെള്ളിയാഴ്ച, ജൂണ്‍ മൂന്നാം തീയതി വരെയാണ് അപേക്ഷ സ്വീകരിക്കുക. യര്‍മുഖ് ഉംറ ഓഫീസ് ആണ് ഇക്കാര്യമറിയിച്ചത്.

പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പുമായാണ് ഉംറ ഓഫീസുകളില്‍ അപേക്ഷ നല്‍കേണ്ടത്. ഇരു ഹറമുകളിലും റമദാനിലെ ഉംറ തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ വിശാലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

റമദാനിലെ ആദ്യ പത്ത്, രണ്ടാം പത്ത്, മൂന്നാം പത്ത് എന്നിങ്ങനെയാണ് ഉംറ സംഘങ്ങള്‍ പുറപ്പെടുക. പെരുന്നാള്‍ നമസ്‌ക്കാരത്തിന് ശേഷമാണ് അവസാന പത്തില്‍ പുറപ്പെടുന്നവര്‍ മടങ്ങുക.
യുഎഇയില്‍ നിന്നും ഉംറയ്ക്ക് പോകാനാഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

Keywords: Gulf, UAE, Saudi Arabia, Residents, Umrah, Ramadan, Apply, Eid, Haram,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia