Accident | വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപ്പിടിത്തം; ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ സുവൈഹാൻ റോഡ് അടച്ചിടുമെന്ന് അബൂദബി പൊലീസ്

 


അബൂദബി: (www.kvartha.com) രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തെ തുടര്‍ന്ന് റോഡ് താത്കാലികമായി അടച്ചു. സുവൈഹാൻ റോഡിലെ അല്‍ ശംഖ ബ്രിഡ്ജ് മുതല്‍ അല്‍ ഫലഹ് അല്‍ ഥാനി ബ്രിഡ്ജ് വരെയുള്ള ഭാഗത്താണ് ഇരു ദിശകളിലും ഗതാഗതം തടഞ്ഞത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ റോഡ് അടച്ചിടുമെന്ന് അബൂദബി പൊലീസ് അറിയിച്ചു.

Accident | വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപ്പിടിത്തം; ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ സുവൈഹാൻ റോഡ് അടച്ചിടുമെന്ന് അബൂദബി പൊലീസ്

യാത്രക്കാര്‍ മറ്റ് വഴികള്‍ തിരഞ്ഞെടുക്കുകയും ജാഗ്രത പുലര്‍ത്തുകയും വേണമെന്ന് സമൂഹമാധ്യമങ്ങളിലൂടെ പൊലീസ് വ്യക്തമാക്കി. ചൊവ്വാഴ്ച രാവിലെയാണ് സൈ്വഹാഹാന്‍ റോഡില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപ്പിടുത്തമുണ്ടായത്. ട്രകും മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് തീപ്പിടിത്തമുണ്ടായത്. അബൂദബി സിവില്‍ ഡിഫന്‍സ് അതോറിറ്റിയുമായി ചേര്‍ന്ന് തീപ്പിടിത്തം നിയന്ത്രണ വിധേയമാക്കിയെന്ന് പൊലീസ് വ്യക്തമാക്കി.

Keywords: Abu Dhabi, News, Gulf, World, Accident, Traffic, Police, UAE: Road closed after fire caused by vehicle collision in Abu Dhabi.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia