സംയുക്ത വിസ സംവിധാനത്തിന് ഒരുങ്ങി യുഎഇയും സൗദിയും; പുതിയ സംവിധാനം ഉടന്‍ പ്രാബല്യത്തില്‍

 


അബുദാബി: (www.kvartha.com 02.11.2019) സംയുക്ത വിസ സംവിധാനത്തിന് ഒരുങ്ങി യുഎഇയും സൗദിയും. പുതിയ സംവിധാനം വരുന്നതോടെ ഇരു രാജ്യങ്ങളിലേക്കും പ്രവേശനം സാധ്യമാകും. യുഎഇ ധനകാര്യ മന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരിയാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരം സംയുക്ത വിസ സൗകര്യം 2020ല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് അല്‍ അറബിയ പത്രത്തിന്റെ റിപ്പോര്‍ട്ട്. യുഎഇയും സൗദിയും സംയുക്ത വിസ സംവിധാനത്തിനായുള്ള ചര്‍ച്ചകള്‍ നടത്തിവരുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സംയുക്ത വിസ സംവിധാനത്തിന് ഒരുങ്ങി യുഎഇയും സൗദിയും; പുതിയ സംവിധാനം ഉടന്‍ പ്രാബല്യത്തില്‍


യുഎഇയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് സൗദി അറേബ്യയിലേക്കും സൗദിയിലേക്ക് വരുന്നവര്‍ക്ക് യുഎഇയിലേക്കും പ്രവേശിക്കാവുന്ന വിസ സംവിധാനമാണ് ഇരു രാജ്യങ്ങളും തയ്യാറാക്കുന്നത്. സംയുക്ത സന്ദര്‍ശക വിസ പ്രാബല്യത്തിലായാല്‍ ഇരു രാജ്യങ്ങളിലെയും വിനോദ സഞ്ചാര മേഖലയ്ക്ക് വലിയ നേട്ടമാകുമെന്നും രണ്ട് രാജ്യങ്ങളിലെയും കമ്പനികള്‍ക്കും വലിയ അവസരങ്ങളുണ്ടാകുമെന്നുമാണ് പ്രതീക്ഷ. സംയുക്ത സന്ദര്‍ശക വിസ പ്രാബല്യത്തിലായാല്‍ വിനോദ സഞ്ചാര മേഖലയ്ക്ക് വലിയ നേട്ടമാകുമെന്നുമാണ് ഇരു രാജ്യങ്ങളും പ്രതീക്ഷിക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Abu Dhabi, News, Gulf, World, Visa, Report, UAE, Saudi Arabia said to launch joint tourist visa
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia