Flight Offer | വിദ്യാർഥിയാണെങ്കിൽ ഈ വിമാനങ്ങളിലെ ടിക്കറ്റിന് 10 ശതമാനം വരെ ഇളവുണ്ട്! അധിക ബാഗേജിനും അവസരം; അറിയാമോ ഇക്കാര്യങ്ങൾ?

 


ദുബൈ: (KVARTHA) യുഎഇ ആസ്ഥാനമായുള്ള വിമാന കമ്പനികളായ എമിറേറ്റ്‌സ് എയർലൈൻസ്, ഇത്തിഹാദ് എയർവേയ്‌സ് എന്നിവയിൽ യാത്ര ചെയ്യുന്ന വിദേശ വിദ്യാർത്ഥികൾക്ക് അവരുടെ വിമാന ടിക്കറ്റിൽ 10 ശതമാനം വരെ കിഴിവ് ലഭിക്കുന്നുണ്ടെന്ന് നിങ്ങൾക്കറിയാമോ? എന്നാൽ ഇതിന്റെ പ്രയോജനം ലഭിക്കുന്നതിന് നിങ്ങൾ ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. എല്ലാ വിശദാംശങ്ങളും അറിയാം.
  
Flight Offer | വിദ്യാർഥിയാണെങ്കിൽ ഈ വിമാനങ്ങളിലെ ടിക്കറ്റിന് 10 ശതമാനം വരെ ഇളവുണ്ട്! അധിക ബാഗേജിനും അവസരം; അറിയാമോ ഇക്കാര്യങ്ങൾ?


ആർക്കാണ് കിഴിവ് ലഭിക്കുക?

നിങ്ങൾ 16 നും 31 നും ഇടയിൽ പ്രായമുള്ള ആളാണെങ്കിൽ, എമിറേറ്റ്‌സ് നിലവിൽ പ്രത്യേക കിഴിവും അധിക ബാഗേജ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. ഇതിനായി നിങ്ങൾ ബുക്കിംഗ് നടത്തുമ്പോൾ, 'STUDENT' എന്ന പ്രമോഷണൽ കോഡ് ഉപയോഗിക്കുക. ചെക്ക് ഇൻ സമയത്ത് സാധുവായ വിദ്യാർത്ഥി ഐഡി അല്ലെങ്കിൽ സ്കൂൾ അധികൃതരുടെ കത്ത് കൊണ്ടുപോകാൻ ഓർക്കുക.

16 നും 31 നും ഇടയിൽ പ്രായമുള്ള മുഴുവൻ സമയ വിദ്യാർത്ഥികൾക്കും അംഗീകൃത സ്കൂളിൽ നിന്നോ ഉന്നത വിദ്യാഭ്യാസ സർവകലാശാലയിൽ നിന്നോ സാധുതയുള്ള വിദ്യാർത്ഥി ഐഡി കൈവശമുള്ളവർക്കും ഈ ഓഫർ ലഭ്യമാണ്. നിങ്ങൾ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠനത്തിനായി ചേർന്നിരിക്കേണ്ടത് പ്രധാനമാണ്. സാധുവായ തിരിച്ചറിയൽ രേഖ നൽകിയില്ലെങ്കിൽ, ആനുകൂല്യങ്ങൾ നഷ്‌ടപ്പെടുകയും പുറപ്പെടുന്ന ദിവസം ബാധകമായ നിരക്കിൽ പുതിയ ടിക്കറ്റ് ഉപയോഗിക്കേണ്ടി വരികയും ചെയ്യും. വിദ്യാർത്ഥിക്ക് മാത്രമേ കിഴിവിന് അർഹതയുള്ളൂ, ഒപ്പം വരുന്നവർക്ക് ആനുകൂല്യം ഉണ്ടാവില്ല.

എമിറേറ്റ്‌സ് അതിൻ്റെ വെബ്‌സൈറ്റിൽ, അറിയിപ്പ് കൂടാതെ നിരക്കുകൾ മാറ്റത്തിന് വിധേയമാണെന്നും മറ്റ് നിയന്ത്രണങ്ങൾ ബാധകമായേക്കാമെന്നും ശ്രദ്ധിക്കാൻ യാത്രക്കാരെ ഉപദേശിച്ചിട്ടുണ്ട്. യാത്രാനിരക്കിലെ എന്തെങ്കിലും മാറ്റങ്ങളെക്കുറിച്ച് അറിയാനോ അല്ലെങ്കിൽ വിദ്യാർത്ഥി കിഴിവിന് നിങ്ങൾ യോഗ്യനാണോ എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനോ നിങ്ങൾക്ക് എമിറേറ്റ്സ് കസ്റ്റമർ സർവീസ് സെൻ്ററുമായി +971 600 555 555 എന്ന നമ്പറിൽ ബന്ധപ്പെടാം.


എത്ര കിഴിവ് ലഭിക്കും?

നിലവിലുള്ള ഓഫർ പ്രകാരം വിദ്യാർത്ഥികൾക്ക് ഇക്കണോമി ക്ലാസിൽ 10 ശതമാനം കിഴിവും ബിസിനസ് ക്ലാസ് നിരക്കുകളിൽ അഞ്ച് ശതമാനം കിഴിവ് നേടാം. കൂടാതെ 10 കിലോ അധിക ലഗേജ് അല്ലെങ്കിൽ ഒരു അധിക ബാഗേജ് ലഭിക്കും. എമിറേറ്റ്‌സ് പറയുന്നതനുസരിച്ച്, 2024 മാർച്ച് 31 വരെ പുതിയ ബുക്കിംഗുകൾക്ക് ഈ ഓഫർ സാധുവാണ് .


ഇത്തിഹാദ് എയർവേയ്‌സിലെ കിഴിവുകൾ

നിങ്ങൾ 18 നും 32 നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥിയാണെങ്കിൽ ഇത്തിഹാദ് വിമാനത്തിലും പണം ലാഭിക്കാം. ഇക്കണോമി ക്ലാസ് ടിക്കറ്റുകൾക്ക് 10 ശതമാനവും ബിസിനസ് ക്ലാസ് ടിക്കറ്റുകൾക്ക് അഞ്ച് ശതമാനവും കിഴിവ് ലഭിക്കും. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ ഓഫർ ലഭിക്കും. ഇതിനായി നിങ്ങൾ ആദ്യം 'ഇത്തിഹാദ് ഗസ്റ്റ്' അംഗമാകേണ്ടതുണ്ട്. www(dot)etihadguest(dot)com എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി രജിസ്ട്രേഷൻ പൂർത്തിയാക്കാം.

വിദ്യാർത്ഥി ഐഡി അല്ലെങ്കിൽ അധികൃതരുടെ കത്ത് കയ്യിൽ കരുതണം. 2024 ജൂൺ 30 വരെ നടത്തുന്ന പുതിയ ബുക്കിംഗുകൾക്ക് മാത്രമേ ഓഫർ ബാധകമാകൂ. നിരക്കുകളിലും മറ്റ് നിയന്ത്രണങ്ങളിലും മാറ്റങ്ങൾ വരുത്തിയേക്കാം എന്നത് ശ്രദ്ധിക്കേണ്ടതാണ്, അതിനാൽ നിബന്ധനകളും വ്യവസ്ഥകളും സംബന്ധിച്ച് വിവരങ്ങൾ അറിയുന്നതിന്, +971 600 555 666 എന്ന നമ്പറിൽ ഇത്തിഹാദ് ഉപഭോക്തൃ സേവന കേന്ദ്രവുമായി ബന്ധപ്പെടുക.

Keywords:  News, Malayalam-News, World, World-News, Gulf,Gulf-News, UAE students save big: Up to 10 per cent off on flights with Emirates and Etihad.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia