UAE to Invest | ഇന്‍ഡ്യയില്‍ ഫുഡ് പാര്‍കുകള്‍ സ്ഥാപിക്കാന്‍ യുഎഇ 2 ബില്യന്‍ ഡോളര്‍ നിക്ഷേപിക്കും; 4 രാജ്യങ്ങള്‍ക്ക് പുതിയ കൂട്ടായ്മ; ആദ്യ യോഗം ചേര്‍ന്നു

 


ന്യൂഡെല്‍ഹി: (www.kvartha.com) നാല് രാജ്യങ്ങളുടെ കൂട്ടായ്മയായ 'I2U2' കരാറിന്റെ ഭാഗമായി ഇന്‍ഡ്യയിലുടനീളം 'സംയോജിത ഫുഡ് പാര്‍കുകള്‍' സ്ഥാപിക്കുന്നതിന് യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) രണ്ട് ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും. ഗ്രൂപിന്റെ നേതാക്കളായ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഇസ്രാഈല്‍ പ്രധാനമന്ത്രി യാര്‍ ലാപിഡ്, യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സാഇദ് ആലു നഹ്യാന്‍ എന്നിവരുടെ ആദ്യ വെര്‍ച്വല്‍ മീറ്റിംഗിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.
           
UAE to Invest | ഇന്‍ഡ്യയില്‍ ഫുഡ് പാര്‍കുകള്‍ സ്ഥാപിക്കാന്‍ യുഎഇ 2 ബില്യന്‍ ഡോളര്‍ നിക്ഷേപിക്കും; 4 രാജ്യങ്ങള്‍ക്ക് പുതിയ കൂട്ടായ്മ; ആദ്യ യോഗം ചേര്‍ന്നു

ഈ നാല് രാജ്യങ്ങളുടെ പുതിയ കൂട്ടായ്മയാണ് 'I2U2', അതില്‍ 'I' എന്നത് ഇന്‍ഡ്യ, ഇസ്രാഈല്‍, 'U' എന്നത് യുഎസ്, യുഎഇ എന്നിവയെ സൂചിപ്പിക്കുന്നു. ഭക്ഷ്യസുരക്ഷാ പ്രതിസന്ധിയും ശുദ്ധമായ ഊര്‍ജവുമാണ് I2U2 നേതാക്കളുടെ യോഗത്തിന്റെ വിഷയം, സുസ്ഥിരവും കൂടുതല്‍ വൈവിധ്യപൂര്‍ണവുമായ ഭക്ഷ്യ ഉല്‍പാദനവും ഭക്ഷ്യ വിതരണ സംവിധാനവും ഉറപ്പാക്കുന്നതിനുള്ള നൂതന നടപടികളെക്കുറിച്ച് യോഗം ചര്‍ച ചെയ്തതായി സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
          
UAE to Invest | ഇന്‍ഡ്യയില്‍ ഫുഡ് പാര്‍കുകള്‍ സ്ഥാപിക്കാന്‍ യുഎഇ 2 ബില്യന്‍ ഡോളര്‍ നിക്ഷേപിക്കും; 4 രാജ്യങ്ങള്‍ക്ക് പുതിയ കൂട്ടായ്മ; ആദ്യ യോഗം ചേര്‍ന്നു

ഫുഡ് പാര്‍കുമായി ബന്ധപ്പെട്ട പദ്ധതിക്ക് അനുയോജ്യമായ സ്ഥലം ഇന്‍ഡ്യ നല്‍കുമെന്നും പ്രസ്താവനയില്‍ പറയുന്നു. കര്‍ഷകരെ ഫുഡ് പാര്‍കുമായി ബന്ധിപ്പിക്കുന്നതിന് പ്രവര്‍ത്തിക്കുമെന്നും I2U2 വ്യക്തമാക്കി. യുഎസില്‍ നിന്നും ഇസ്രാഈലില്‍ നിന്നുമുള്ള സ്വകാര്യ മേഖലകളെ ക്ഷണിക്കുകയും അവരുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുകയും ചെയ്യും. നിക്ഷേപം ഉയര്‍ന്ന വിളവ് ലഭിക്കുന്നതിനും ദക്ഷിണേഷ്യയിലെയും പശ്ചിമേഷ്യയിലെയും ഭക്ഷ്യ അരക്ഷിതാവസ്ഥയെ നേരിടുന്നതിനും ഇടയാക്കുമെന്നും പ്രസ്താവനയിലൂടെ നേതാക്കള്‍ വ്യക്തമാക്കി.

Keywords:  Latest-News, World, UAE, India, Gulf, Central Government, Food, Country, Narendra Modi, USA, Israel, President, Prime Minister, Top-Headlines, Food Park, Mohammed bin Zayed Al Nahyan, Joe Biden, Yair Lapid, I2U2, Food Parks in India, UAE to Invest $2 Billion to Set Up Food Parks in India.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia