Electric cargo plane | ആദ്യത്തെ ഇലക്ട്രിക് കാര്‍ഗോ വിമാനത്തിന് യുഎഇ അനുമതി നല്‍കി; സുപ്രധാന ചുവടുവെയ്പെന്ന് ശെയ്ഖ് മുഹമ്മദ്

 


ദുബൈ: (www.kvartha.com) മേഖലയിലെ ആദ്യത്തെ പൂര്‍ണ ഇലക്ട്രിക് കാര്‍ഗോ വിമാനത്തിനുള്ള താല്‍കാലിക ലൈസന്‍സിന് യുഎഇ അംഗീകാരം നല്‍കി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്.
                 
Electric cargo plane | ആദ്യത്തെ ഇലക്ട്രിക് കാര്‍ഗോ വിമാനത്തിന് യുഎഇ അനുമതി നല്‍കി; സുപ്രധാന ചുവടുവെയ്പെന്ന് ശെയ്ഖ് മുഹമ്മദ്

ചരക്ക് മേഖലയുടെ ഭാവിയും പാരിസ്ഥിതിക ആഘാതങ്ങളും മാറ്റുന്നതിന് സഹായകമായേക്കാവുന്ന സുപ്രധാന ചുവടുവയ്പാണ് ഈ നീക്കമെന്ന് ശെയ്ഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു. ബദല്‍, ഹരിത ഊര്‍ജത്തിന്റെ ആവശ്യകതകള്‍ കൈവരിക്കുന്നതിനും വിതരണക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ചരക്ക് ചിലവ് കുറയ്ക്കുന്നതിനും താല്‍കാലിക ലൈസന്‍സ് സഹായിക്കും.

ആഗോള കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള വര്‍ധിച്ചുവരുന്ന ആശങ്കകള്‍ കാരണം, യുഎഇയും ലോകമെമ്പാടുമുള്ള മറ്റ് മിക്ക രാജ്യങ്ങളും 'നെറ്റ് സീറോ എമിഷന്‍' ലക്ഷ്യം നേടുന്നതിനായി സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത മാര്‍ഗങ്ങളിലേക്ക് കൂടുതല്‍ നീങ്ങുകയാണ്. മനുഷ്യനാല്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഹരിതഗൃഹ വാതകങ്ങളുടെ (കാര്‍ബണ്‍ ഡൈ ഓക്സൈഡ്, മീഥെയ്ന്‍, നൈട്രസ് ഓക്സൈഡ് മുതലായവ) പുറന്തള്ളല്‍ അന്തരീക്ഷത്തിന് താങ്ങാന്‍ കഴിയുന്ന തുലനാവസ്ഥയില്‍ എത്തിക്കുക എന്നതാണ് 'നെറ്റ് സീറോ എമിഷന്‍' എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്

കൂടുതല്‍ പരിസ്ഥിതി സൗഹൃദ ഇന്ധനം, ഊര്‍ജക്ഷമതയുള്ള വിമാനങ്ങള്‍ എന്നിവയിലേക്ക് വ്യോമയാന മേഖലയും മുന്നേറുകയാണ്. യുഎസിലെയും യൂറോപിലെയും പ്രധാന വിമാന നിര്‍മാതാക്കള്‍ ഓള്‍-ഇലക്ട്രിക് വിമാനവും ഇലക്ട്രിക് വെര്‍ടികല്‍ ടേക് ഓഫ് ആന്‍ഡ് ലാന്‍ഡിംഗ് (eVTOL) വിമാനവും വികസിപ്പിക്കുന്നു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍, യുഎസ് ആസ്ഥാനമായുള്ള ഇലക്ട്രിക് വിമാന നിര്‍മാതാക്കളായ എവിയേഷനില്‍ നിന്ന് 12 ഓള്‍-ഇലക്ട്രിക് ആലീസ് ഇ കാര്‍ഗോ വിമാനങ്ങള്‍ ഡി എച് എല്‍ എക്സ്പ്രസ് ഓര്‍ഡര്‍ ചെയ്തിരുന്നു. സിംഗിള്‍ പൈലറ്റ് ആലീസ് ഇ കാര്‍ഗോ വിമാനത്തിന് 815 കിലോമീറ്റര്‍ ദൂരവും 1,250 കിലോഗ്രാം ശേഷിയുടെയും പറക്കാന്‍ കഴിയും.

യുഎഇ നിശ്ചയിച്ചിട്ടുള്ള 2050 നെറ്റ് സീറോ എമിഷന്‍ ലക്ഷ്യം മറികടക്കാന്‍ യുഎഇ വിമാന കംപനികളും നടപടികള്‍ കൈകൊള്ളുകയാണ്. അടുത്തിടെ, യുഎഇയുടെ ദേശീയ വിമാന കംപനിയായ ഇതിഹാദ് എയര്‍വേസ് '2022 വര്‍ഷത്തെ പരിസ്ഥിതി സൗഹൃദ എയര്‍ലൈന്‍' ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ:

Keywords: Latest-News, World, Top-Headlines, UAE, Gulf, United Arab Emirates, Dubai, Flight, Air Plane, Ministry, Government of UAE, eVTOL, Cargo Plane, Electric Cargo Plane, Sheikh Mohammed bin Rashid Al Maktoum, UAE to license region's first electric cargo plane. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia