Arrested | യുഎഇയില്‍ ഉറങ്ങുകയായിരുന്ന 2 പ്രവാസികള്‍ കുത്തേറ്റ് മരിച്ചു, ഒപ്പമുണ്ടായിരുന്ന ആള്‍ക്ക് പരുക്ക്; അറസ്റ്റ്
Nov 9, 2022, 08:29 IST
ശാര്‍ജ: (www.kvartha.com) ഉറങ്ങുകയായിരുന്ന രണ്ട് പ്രവാസികള്‍ കുത്തേറ്റ് മരിച്ചു. ഇവരുടെ കൂടെയുണ്ടായിരുന്ന ഒരാള്‍ക്ക് പരുക്കേറ്റു. മരിച്ച രണ്ടുപേരും ഈജിപ്ഷ്യന്‍ പൗരന്മാരാണെന്നാണ് റിപോര്‍ടുകള്‍. സംഭവത്തിന് സാക്ഷിയായ മറ്റൊരു പ്രവാസിയാണ് പൊലീസിന് വിവരം നല്‍കിയത്. ഇയാളെയും പ്രതി കുത്താന്‍ ശ്രമിച്ചുവെന്നാണ് വിവരം.
വിവരം ലഭിച്ചതനുസരിച്ച് പൊലീസ്, ആംബുലന്‍സ് സംഘങ്ങള്‍ സ്ഥലത്തെത്തി. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചുവെന്നും പരുക്കേറ്റ പ്രവാസിയെ ആശുപത്രിയിലേക്ക് മാറ്റിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തു.
ശാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയ 8ല്‍ തിങ്കളാഴ്ച പുലര്‍ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഉറങ്ങുകയായിരുന്ന രണ്ട് പേരെ പ്രതി കത്തികൊണ്ട് വയറില്‍ കുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി മൊഴി നല്‍കി.
റെകോര്‍ഡ് സമയത്തിനിടയില്‍ തന്നെ പ്രതിയെ അറസ്റ്റ് ചെയ്തതായി ശാര്‍ജ പൊലീസ് അറിയിച്ചു. പ്രതിയും ഈജിപ്ഷ്യന്‍ പൗരനാണെന്നും തുടര്‍ നടപടികള്‍ക്കും കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങള്‍ ഉള്‍പെടെ കണ്ടെത്തുന്നതിനും വേണ്ടി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊലസ് കൂട്ടിച്ചേര്‍ത്തു.
Keywords: News,World,international,Sharjah,Gulf,Crime,Killed,Injured,Accused,Police, Arrest, UAE: Two men stabbed to death in Sharjah, suspect arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.