Accidental Death | യുഎഇയില്‍ വാഹനാപകടത്തില്‍ 2 പയ്യന്നൂര്‍ സ്വദേശികള്‍ മരിച്ചു
Oct 28, 2022, 08:57 IST
പയ്യന്നൂര്‍: (www.kvartha.com) യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു പയ്യന്നൂര്‍ സ്വദേശികള്‍ മരിച്ചു. രാമന്തളി സ്വദേശി എം എന്‍ പി ജലീല്‍ (43), പയ്യന്നൂര്‍ പെരളം സ്വദേശി സുബൈര്‍ നങ്ങാറത്ത് (45) എന്നിവരാണ് മരിച്ചത്. ദുബൈ റോഡില്‍ മലീഹ ഹൈവേയിലാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ച കാറിന്റെ ടയര്‍ പൊട്ടിയതാണ് അപകടത്തിനിടയാക്കിയത്.
ഫുജൈറ കേന്ദ്രീകരിച്ച് ഫാന്‍സി ആഭരണ ബിസിനസ് നടത്തുകയായിരുന്നു ജലീലും സുബൈറും. മൃതദേഹം ഫുജൈറ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമം നടന്നു വരികയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.