UAE Rain | ചൊവ്വാഴ്ച യുഎഇയിൽ പെയ്തത് റെക്കോർഡ് മഴയെന്ന് കാലാവസ്ഥ വിഭാഗം

 


ദുബൈ: (KVARTHA) ചൊവ്വാഴ്ച യുഎഇയിൽ പെയ്തത് റെക്കോർഡ് മഴയെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി ചെയർമാൻ ഡോ. അബ്ദുല്ല അഹ്മദ് അൽ-മൻദൂസ് അറിയിച്ചു. ഏറ്റവും കൂടുതൽ മഴ പെയ്തത് അൽ ഐനിലെ ഖത്ം അൽ ശക്ല (ختم الشكلة) പ്രദേശത്താണ്. 24 മണിക്കൂറിനിടെ 254 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

UAE Rain | ചൊവ്വാഴ്ച യുഎഇയിൽ പെയ്തത് റെക്കോർഡ് മഴയെന്ന് കാലാവസ്ഥ വിഭാഗം

 1949ൽ ഡാറ്റാ ശേഖരണം ആരംഭിച്ചത് മുതൽ രേഖപ്പെടുത്തപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന മഴയാണ് ചൊവ്വാഴ്ച രാത്രി ഒമ്പത് മണി വരെ രാജ്യത്ത് പെയ്തത്. യുഎഇയുടെ കാലാവസ്ഥാ ചരിത്രത്തിലെ അസാധാരണ സംഭവമാണിതെന്നും നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി ചെയർമാൻ പറഞ്ഞു.

UAE Rain | ചൊവ്വാഴ്ച യുഎഇയിൽ പെയ്തത് റെക്കോർഡ് മഴയെന്ന് കാലാവസ്ഥ വിഭാഗം

 കനത്ത മഴ യുഎഇയിലെ വാർഷിക മഴയുടെ ശരാശരി വർധിപ്പിക്കുന്നതിനും രാജ്യത്തിൻ്റെ ഭൂഗർഭ ജലശേഖരം ശക്തിപ്പെടുത്തുന്നതിനും സഹായകരമാണെന്നും കാലാവസ്ഥാ വകുപ്പ് വി​ദ​ഗ്ധർ അറിയിച്ചു.

Keywords:  News, Malayalam News, Gulf News, Weather,  UAE News, Temperature, UAE Rain, UAE witnesses record amount of rainfall 

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia