കൊറോണ: ബെയ്ജിങ് സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ച് ഇത്തിഹാദ് എയര്‍വെയ്‌സ്

 


അബുദാബി: (www.kvartha.com 02.02.2020) കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയിലെ ബെയ്ജിങ്, ജപ്പാനിലെ നഗോയ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഇത്തിഹാദ് എയര്‍വെയ്‌സ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനുശേഷം ഈ രണ്ട് സെക്ടറുകളിലും യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. ഇത്തിഹാദിന്റെ മറ്റു സര്‍വീസുകള്‍ സാധാരണപോലെ പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

കൊറോണ: ബെയ്ജിങ് സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ച് ഇത്തിഹാദ് എയര്‍വെയ്‌സ്

അബുദാബി ഹെല്‍ത്ത് അതോറിറ്റി, ലോകാരോഗ്യ സംഘടനയുടെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, അയാട്ട എന്നിവയുടെ നിര്‍ദേശം ലഭിച്ചതിനുശേഷമായിരിക്കും ഇനി സേവനം പുനഃസ്ഥാപിക്കുന്നത്.

Keywords:  UAE’s Etihad Airways suspends flights between Nagoya and Beijing in wake of corona virus outbreak, Abu Dhabi, China, Health, Health & Fitness, Report, Passenger, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia