Brewery | ഇനി വില്‍പനശാലയില്‍ തന്നെ മദ്യം കഴിക്കാം; യുഎഇയിൽ ആദ്യത്തെ ബ്രൂവറി അബുദബിയിൽ തുറക്കുന്നു
Dec 15, 2023, 11:33 IST
അബുദബി: (KVARTHA) യുഎഇയിലെ ആദ്യത്തെ ബ്രൂവറി അബുദബിയിൽ തുറക്കാൻ ഒരുങ്ങുന്നു. അബുദബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രാഫ്റ്റ് ബിയര്‍ നിര്‍മാതാക്കളായ ക്രാഫ്റ്റ് ബൈ സൈഡ് ഹസില്‍ കമ്പനിയാണ്
ബിയര്‍ നിര്‍മിച്ച് അതേ സ്ഥലത്ത് വില്‍പന നടത്തുന്ന മൈക്രോബ്രൂവറിയും ഗ്യാസ്‌ട്രോ പബും ഗാലേറിയ അൽ മരിയ ദ്വീപിൽ ആരംഭിക്കുന്നത്.
യുഎഇയില്‍ മദ്യം വിൽപന നടത്തുന്നുണ്ടെങ്കിലും പൊതുസ്ഥലങ്ങളില്‍ മദ്യം ഉപയോഗിക്കുന്നതിന് നിരോധനമുണ്ട്. രാജ്യത്ത് മദ്യ വില്‍പനശാലയില്‍ മദ്യംവിളമ്പുന്നതിന് ആദ്യമായാണ് അനുമതി നൽകിയിരിക്കുന്നത് എന്നതാണ് പ്രത്യേകത. 2021-ൽ, അബുദബിയിലെ സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ ലഹരിപാനീയങ്ങൾക്കുള്ള ലൈസൻസ് നടപടിക്രമങ്ങളിൽ ‘ഫെർമെന്റേഷൻ പെർമിറ്റ്’ ഉൾപെടുത്തിയിട്ടുണ്ട്.
അബുദബിയിലെ ആദ്യത്തെ മൈക്രോബ്രൂവറി തുറക്കുന്നതിൽ ആവേശഭരിതരാണ് തങ്ങളെന്ന് സൈഡ് ഹസിൽസിന്റെ സ്ഥാപകരിലൊരാളായ ചാഡ് മക്‌ഗീ പറഞ്ഞു. മിക്‌സഡ് ഡ്രിങ്ക്സ്, സ്പെഷ്യൽ കോഫി, അമേരിക്കൻ - നാടൻ ശൈലിയിലുള്ള വിഭവങ്ങൾ തുടങ്ങിയവയും ലഭ്യമാക്കും. ബിയറിനൊപ്പം ലഘുഭക്ഷണങ്ങളും ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. ഈ മാസം അവസാനത്തോടെ ബ്രൂവറി തുറക്കാനാണ് പദ്ധതി.
Keywords: News, World News, Brewery, Abu Dhabi, Police, UAE News, Mixed Drink, Special Coffee, Turist, Bear, UAE’s first-ever brewery is set to open for public soon.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.