Hope probe | ശാസ്ത്രലോകത്തിന് പുതു പുത്തൻ അറിവുപകർന്ന് യുഎഇയുടെ ബഹിരാകാശ പേടകമായ ‘ഹോപ് പ്രോബ്’ വിവരങ്ങൾ പങ്കുവെച്ചു

 


/ ഖാസിം ഉടുമ്പുന്തല

അബുദബി: (www.kvartha.com)
ശാസ്ത്രലോകത്തിന് പുതു പുത്തൻ അറിവുപകർന്ന് ബഹിരാകാശ പേടകമായ ‘ഹോപ് പ്രോബ്’ വിവരങ്ങൾ പങ്കുവെച്ചു. ചൊവ്വഗ്രഹത്തിന്റെ താപനിലയെക്കുറിച്ചുള ഏറ്റവും പുതിയവിവരങ്ങൾ ഹോപ് പ്രോബ് പങ്കുവെച്ചതായി റോയൽ ആസ്ട്രോണോമി സൊസൈറ്റിയുടെ മാസികയിൽ പറയുന്നു.
വിവിധകാലാവസ്ഥകളിൽ ചൊവ്വയുടെ താപനിലയെക്കുറിച്ചുള്ള പഠനത്തിന് വിവരങ്ങൾ ഏറെ സഹായകരമാകുമെന്നാണ് പ്രതീക്ഷ. താപനില അളക്കുന്നതിന് ഹോപ് പ്രോബ് മികച്ച പ്രകടനം കാഴ്ചവെച്ചതായി ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു.
  
Hope probe | ശാസ്ത്രലോകത്തിന് പുതു പുത്തൻ അറിവുപകർന്ന് യുഎഇയുടെ ബഹിരാകാശ പേടകമായ ‘ഹോപ് പ്രോബ്’ വിവരങ്ങൾ പങ്കുവെച്ചു

ചൊവ്വയിലേക്ക് യാത്രചെയ്യുന്ന പ്രഥമ അറബ് ബഹിരാകാശപേടകമാണ് ഹോപ് പ്രോബ്. ഗ്രഹത്തിന്റെ കാലാവസ്ഥ, അന്തരീക്ഷം എന്നിവയെക്കുറിച്ചുള്ള പഠനത്തിനായി 2021 ഫെബ്രുവരി ഒൻപതിനാണ് പേടകം ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചത്. ഇമിറാതി എൻജിനിയർമാരും ഗവേഷകരും ചേർന്ന് മൂന്ന് യുഎസ് സർവകലാശാലകളുമായി സഹകരിച്ചാണ് ദൗത്യം വികസിപ്പിച്ചെടുത്തത്.

ഹോപിലൂടെ ലഭിക്കുന്ന വിവരങ്ങൾ അടിസ്ഥാനമാക്കി ഗ്രഹത്തെക്കുറിച്ച് നന്നായി മനസിലാക്കാൻ ശാസ്ത്രജ്ഞർക്ക് സാധിക്കുന്നു. ചൊവ്വയുടെ ഭ്രമണപഥത്തിൽനിന്നുള്ള വിവരങ്ങൾ എല്ലാ മൂന്ന് മാസങ്ങളുടെ ഇടവേളകളിലും എമിറേറ്റ്സ് മാർസ് മിഷൻ ശാസ്ത്രലോകവുമായി പങ്കിടാറുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia