യുഎഇയിലെ സ്വകാര്യ തൊഴിലാളികള്‍ക്ക് ശമ്പള വര്‍ദ്ധന; ഗുണമായത് പണപ്പെരുപ്പം

 


അബൂദാബി: (www.kvartha.com 01.10.2015) യുഎഇയിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ശമ്പള വര്‍ദ്ധനവിന് സാധ്യത. 2016ല്‍ 4.7 മുതല്‍ 6 ശതമാനം വരെ വര്‍ദ്ധനവാണ് ഉണ്ടാവുക. പണപ്പെരുപ്പത്തെ മറികടക്കാനുള്ള നടപടികളുടെ ഭാഗമാണിത്. ടവേഴ്‌സ് വാട്‌സണ്‍ സാലറി ബജറ്റ് പ്ലാനിംഗിന്റെ ഭാഗമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

യുഎഇ, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, എന്നിവിടങ്ങളില്‍ 5 ശതമാനവും ജോര്‍ദ്ദാനില്‍ 6 ശതമാനവും ലബനനില്‍ 5.8 ശതമാനവും വര്‍ദ്ധനവുണ്ടാകുമെന്നാണ് പഠനം.

സൗദി അറെബ്യയില്‍ 5.5 ശതമാനം വര്‍ദ്ധനവുണ്ടാകും. ബഹ്‌റിനിലാണ് ഏറ്റവും കുറവ് ശമ്പള വര്‍ദ്ധനവ്. 4.6 ശതമാനമാണിവിടെ വര്‍ദ്ധനവുണ്ടാവുക.

യുഎഇയിലെ സ്വകാര്യ തൊഴിലാളികള്‍ക്ക് ശമ്പള വര്‍ദ്ധന; ഗുണമായത് പണപ്പെരുപ്പം


SUMMARY: Employees in the UAE and the region can expect pay hikes of between 4.7 and 6 per cent in 2016.

Keywords: UAE, Salary hike, Private employees
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia