യുഎഇയുടെ സ്വപ്നപദ്ധതിയായ ഇത്തിഹാദ് റെയിലിൽ പാസെൻജെർ ട്രെയിനുകളും ഓടും; അബുദബിയിൽ നിന്ന് ദുബൈയിലേക്ക് 50 മിനിറ്റിൽ എത്താം; എല്ലാ എമിറേറുകളെയും ബന്ധിപ്പിക്കും
Dec 5, 2021, 21:25 IST
ദുബൈ: (www.kvartha.com 05.12.2021) യുഎഇയുടെ സ്വപ്നപദ്ധതിയായ ഇത്തിഹാദ് റെയിലിൽ പാസെൻജെർ ട്രെയിനുകളും ഓടും. ഞായറാഴ്ചയാണ് യുഎഇ ഭരണകൂടം സുപ്രധാന തീരുമാനം അറിയിച്ചത്. രാജ്യത്തിന്റെ എല്ലാ എമിറേറുകളെയും ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. ഏഴ് എമിറേറ്റുകളിലെ 11 നഗരങ്ങളെ ബന്ധിപ്പിച്ചാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നിർമാണം പുരോഗമിക്കുന്ന റെയിൽ പദ്ധതി ചരക്ക് കടത്തിന് ഉപയോഗപ്പെടുത്തുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
'അടുത്ത 50 വർഷത്തേക്ക് യുഎഇയുടെ ശക്തി ഏകീകരിക്കുന്നതിനുള്ള ഏറ്റവും വലിയ പദ്ധതിയാണ് ഇത്തിഹാദ് റെയിൽ. യുഎഇയിലുടനീളമുള്ള 11 പ്രധാന നഗരങ്ങളെയും പ്രദേശങ്ങളെയും ഇത് ബന്ധിപ്പിക്കും'- പുതിയ പ്രഖ്യാപനം നടത്തി വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിൻ റാശിദ് പറഞ്ഞു.
200 ബില്യൺ ദിർഹമാണ് പദ്ധതിക്ക് വകയിരുത്തിയിരിക്കുന്നത്. പദ്ധതി യാതാർഥ്യമാകുന്നതോടെ അബുദബിയിൽ നിന്ന് ദുബൈയിലേക്ക് 50 മിനിറ്റിനുള്ളിലും അബുദബിയിൽ നിന്ന് ഫുജൈറയിലേക്ക് 100 മിനിറ്റിനുള്ളിലും യാത്ര ചെയ്യാനാകും.
യുഎഇയുടെ പാരിസ്ഥിതിക നയത്തിന് അനുസൃതമായാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ആദ്യ പാസെൻജെർ സെർവീസുകളുടെ ആരംഭ തീയതി അധികൃതർ അറിയിച്ചിട്ടില്ല, എന്നാൽ 2030 ഓടെ യാത്രക്കാരുടെ എണ്ണം പ്രതിവർഷം 36.5 ദശലക്ഷത്തിലധികം എത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്.
2016-ൽ പൂർത്തിയാക്കിയ ഇത്തിഹാദ് റെയിലിന്റെ ആദ്യ ഘട്ടം, പ്രധാന തുറമുഖങ്ങൾക്കിടയിൽ സൾഫർ പോലുള്ള വ്യാവസായിക ഉൽപന്നങ്ങൾ കൊണ്ടുപോകുന്നതിനും ആയിരക്കണക്കിന് ഹെവി വാഹനങ്ങളെ നിരത്തിലിറക്കുന്നതിനുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. പുതിയ പാസെൻജെർ സെർവീസുകൾ മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ ഓടുമെന്ന് പ്രസ്താവനയിൽ പറയുന്നു. സഊദി അറേബ്യൻ അതിർത്തിക്കടുത്തുള്ള സില മുതൽ കിഴക്കൻ തീരത്തെ ഫുജൈറ വരെ സ്റ്റേഷനുകൾ നീളും.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.