യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന എമിറേറ്റികള്‍ ബുര്‍ഖ നിരോധന നിയമം കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദ്ദേശം

 


ദുബൈ: (www.kvartha.com 04.07.2016) വേനല്‍ക്കാല അവധിയാഘോഷിക്കാന്‍ വിദേശങ്ങളില്‍ പോകുന്ന പൗരന്മാര്‍ക്ക് യാത്രാ നിര്‍ദ്ദേശങ്ങളുമായി യുഎഇ വിദേശകാര്യ മന്ത്രാലയം. വ്യക്തി സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന നിര്‍ദ്ദേശങ്ങളാണിതില്‍ ഭൂരിഭാഗവും.

മന്ത്രാലയം നല്‍കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും യുഎഇ വിദേശകാര്യ മന്ത്രാലയത്തിലെ കോണ്‍സുലര്‍ അഫയേഴ്‌സ് അണ്ടര്‍ സെക്രട്ടറി അഹമ്മദ് അല്‍ഹം അല്‍ ദാഹേരി പറഞ്ഞു.

മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ എല്ലാ നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ സുരക്ഷയുടെ ഭാഗമായി ഉണ്ടായിട്ടുള്ള പുരോഗതികള്‍ മനസിലാക്കി ജാഗ്രതയോടെ പെരുമാറണമെന്നും നിര്‍ദ്ദേശമുണ്ട്.

വന്‍ തുകകള്‍ കൈവശം വയ്ക്കുന്നതിനെ അധികൃതര്‍ വിലക്കിയിട്ടുണ്ട്. ക്രെഡിറ്റ് കാര്‍ഡുകളുടെ സേവനം പ്രയോജനപ്പെടുത്തണം. മോഷണ ശ്രമങ്ങള്‍ കുറയ്ക്കാനാണിത്.

കൂടാതെ യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന എമിറേറ്റികള്‍ അവിടുത്തെ ബുര്‍ഖ നിരോധന നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. സുരക്ഷയുടെ ഭാഗമായി പല രാജ്യങ്ങളിലും മുഖപടം ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് യുഎഇയുടെ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍.
യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന എമിറേറ്റികള്‍ ബുര്‍ഖ നിരോധന നിയമം കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദ്ദേശം

SUMMARY: The Ministry of Foreign Affairs and International Cooperation continues to call on the UAE citizens, who plan to travel abroad during the summer, to heed advice and guidance to ensure their personal safety while abroad.

Keywords: Ministry of Foreign Affairs and International Cooperation, UAE, Citizens, Plan, Travel abroad, Summer, Advice, Guidance, Personal safety
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia