Rohingya Refugees | യുഎന്‍ സംഘടനയും കുവൈത് ചാരിറ്റിയും റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് 23000 ഡോളര്‍ സഹായം അനുവദിച്ചു

 



കുവൈത് സിറ്റി: (www.kvartha.com) ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് സഹായവുമായി യുഎന്‍ സംഘടനയും കുവൈത് ചാരിറ്റിയും. 23,000 ഡോളറിന്റെ സഹായം എത്തിക്കാന്‍ ഐക്യരാഷ്ട്രസഭ അഭയാര്‍ഥി സംഘടനയും (യുഎന്‍എച്‌സിആര്‍) കുവൈതിലെ ചാരിറ്റി സംഘടനയും കരാറില്‍ ഒപ്പുവെച്ചു. 

യുഎന്‍ ഏജന്‍സി പ്രതിനിധി നെസ്രീന്‍ അല്‍ റുബയ്യാന്‍, കുവൈത് ചാരിറ്റി ഡെപ്യൂടി ചെയര്‍മാന്‍ ഡോ. നാസര്‍ അല്‍ അജ്മി എന്നിവരാണ് ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചത്. ലോകത്തെ ഏറ്റവും പീഡിപ്പിക്കപ്പെടുന്ന ഒരു സമൂഹത്തെ സഹായിക്കാനുള്ള പൊതുവായ ആഗ്രഹത്തിലാണ് ഈ ഉദ്യമമെന്ന് കുവൈത് ചാരിറ്റി ഡെപ്യൂടി ചെയര്‍മാന്‍ ഡോ. നാസര്‍ അല്‍ അജ്മി പറഞ്ഞു.

Rohingya Refugees | യുഎന്‍ സംഘടനയും കുവൈത് ചാരിറ്റിയും റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് 23000 ഡോളര്‍ സഹായം അനുവദിച്ചു


യുഎന്‍എച്‌സിആറിനെ ഗ്ലോബല്‍ ചാരിറ്റി അസോസിയേഷന്‍ ഫോര്‍ ഡവലപ്മെന്റുമായി ബന്ധിപ്പിക്കുന്ന കരാറിലൂടെ ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്കുള്ള സഹായം തുടരുകയാണ് ലക്ഷ്യമിടുന്നതെന്ന് കുവൈതിലെ യുഎന്‍ ഏജന്‍സി പ്രതിനിധി നെസ്രീന്‍ അല്‍ റുബയ്യാന്‍ പറഞ്ഞു.

Keywords: News,World,international,Kuwait,Gulf,Refugee Camp,UN,Top-Headlines, UN Agency, Kuwait Charity Agree USD 23000 Aid for Rohingya Refugees
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia