Donation | അഭയാർഥികളുടെ സഹായത്തിനായി മുസ്ലിംകളിൽ നിന്നുള്ള സംഭാവനകൾ വർധിക്കുന്നതായി ഐക്യരാഷ്ട്ര സഭ; 'സകാത്തും ദാനധർമവും വലിയ തുണയാകുന്നു'; റമദാനിൽ കൂടുതൽ പ്രതീക്ഷയെന്ന് ഏജൻസി

 


ജനീവ: (www.kvartha.com) അഭയാർഥികളുടെ സഹായത്തിനായി മുസ്ലിംകളിൽ നിന്നുള്ള സംഭാവനകൾ വർധിക്കുന്നതായി ഐക്യരാഷ്ട്ര സഭ. റമദാനിൽ കൂടുതൽ ഫണ്ട് വരുമെന്ന പ്രതീക്ഷയിലാണ് യുഎൻ അഭയാർഥി ഏജൻസിയായ യുഎൻഎച്ച്‌സിആർ (UNHCR). കഴിഞ്ഞ വർഷം റമദാനിൽ മാത്രം 20 മില്യൺ ഡോളറിലധികം സമാഹരിച്ചതായും ഈ വർഷം അത് മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ അറിയിച്ചു.

Donation | അഭയാർഥികളുടെ സഹായത്തിനായി മുസ്ലിംകളിൽ നിന്നുള്ള സംഭാവനകൾ വർധിക്കുന്നതായി ഐക്യരാഷ്ട്ര സഭ; 'സകാത്തും ദാനധർമവും വലിയ തുണയാകുന്നു'; റമദാനിൽ കൂടുതൽ പ്രതീക്ഷയെന്ന് ഏജൻസി

മുസ്ലിംകളിൽ നിന്നുള്ള ധനസഹായങ്ങൾ സമാഹരിക്കാൻ ലക്ഷ്യമിട്ടുള്ള പ്ലാറ്റ്‌ഫോം വഴി അഭയാർഥി പ്രവർത്തനങ്ങൾക്ക് നല്ലൊരുതുക ലഭിക്കുന്നുണ്ടെന്ന് യുഎൻ അറിയിച്ചു. ഐക്യരാഷ്ട്രസഭയുടെ അഭയാർഥി പ്രവർത്തനങ്ങൾക്ക് ഇസ്‌ലാമിലെ നിർബന്ധിത ദാനധർമങ്ങൾ കൂടുതൽ സഹായിക്കുന്നുണ്ടെന്നും ഏജൻസി വ്യക്തമാക്കി.

2017-ൽ ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചത് മുതൽ, യുഎൻഎച്ച്‌സിആറിന്റെ അഭയാർഥി ഫണ്ടിലേക്ക് ഇസ്ലാമിന്റെ അഞ്ച് സ്തംഭങ്ങളിലൊന്നായ സകാത്തിൽ നിന്നും ദാനധർമത്തിൽ (സ്വദഖ) നിന്നുമായി ഏകദേശം 200 മില്യൺ ഡോളർ സമാഹരിക്കാനായി. മുസ്‌ലിംകൾ തങ്ങളുടെ സമ്പാദ്യത്തിന്റെയും സമ്പത്തിന്റെയും ഏകദേശം 2.5 ശതമാനം ഓരോ വർഷവും നിർബന്ധ ദാനമായി നൽകുന്നതാണ് സകാത്ത്.

'കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, പ്രധാനമായും മുസ്ലീം രാജ്യങ്ങളിലെ ആറ് ദശലക്ഷം ആളുകളെ സകാത്തും സദഖയും ഉപയോഗിച്ച് സഹായിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു', ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ യുഎൻഎച്ച്സിആർ പ്രതിനിധി ഖാലിദ് ഖലീഫ ജനീവയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർഥികൾ, യെമനിലെ കുടിയിറക്കപ്പെട്ടവർ, ലെബനനിലെ സിറിയൻ അഭയാർഥികൾ എന്നിവർക്കാണ് പ്രധാനമായും സഹായം തുണയായത്.

മൊത്തത്തിൽ, 26 രാജ്യങ്ങളിലായി പണ സഹായവും മറ്റ് സഹായങ്ങളും കൈമാറി. കഴിഞ്ഞ വർഷം ഫണ്ടിന് സകാത്ത് സംഭാവനയായി 21.3 മില്യൺ ഡോളറും സദഖ സംഭാവനയായി 16.7 മില്യൺ ഡോളറും ലഭിച്ചതായി യുഎൻഎച്ച്സിആർ അറിയിച്ചു. 'പ്രധാനമായും മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലേക്കാണ് സഹായങ്ങൾ കൈമാറിയത, ഞങ്ങൾ മുസ്ലീങ്ങളെ മാത്രം സഹായിക്കുന്നില്ല, ഗുണഭോക്താക്കളെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കുന്നില്ല', ഖലീഫ പറഞ്ഞു.

ഇതുവരെ, ഖത്തറിലെ ഷെയ്ഖ് താനി ബിൻ അബ്ദുല്ല ബിൻ താനി അൽതാനിയാണ് ഫണ്ടിലേക്ക് ഏറ്റവും വലിയ സംഭാവന നൽകിയത്, നാളിതുവരെ 110 മില്യൺ ഡോളർ അല്ലെങ്കിൽ മൊത്തം സംഭാവനയുടെ പകുതിയിലധികം അദ്ദേഹം നൽകിയിട്ടുണ്ട്.

Keywords: World, News, Islam, Ramadan, Funds, Gulf, Bangladesh, Dollar, Top-Headlines,  UN sees growing Islamic donations for refugee aid
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia