ദാഇശ് നേതാവിനെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് അമേരിക; 'സാധാരണക്കാരുടെ ആൾനാശം ഒഴിവാക്കാൻ തെരഞ്ഞെടുത്തത് കമാൻഡോ റെയ്‌ഡ്; കെട്ടിടത്തിന്റെ ത്രീഡി ചിത്രവും സഹായകമായി'; ആക്രമണം ഇങ്ങനെ
Feb 4, 2022, 12:34 IST
വാഷിംഗ്ടണ്‍: (www.kvartha.com 04.02.2022) ദാഇശ് നേതാവ് അബു ഇബ്രാഹിം ആല്‍ ഹാശിമി ആൽ ഖുറൈശിയെ കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് അമേരിക. മുഴുവൻ ഓപറേഷനും യുഎസ് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും പ്രസിഡന്റിന്റെ ദേശീയ സുരക്ഷാ സേനയും തത്സമയം വീക്ഷിച്ചിരുന്നുവെന്നാണ് വിവരം.
വടക്കുപടിഞ്ഞാറൻ സിറിയയിലെ ഒരു വീടിന്റെ മുകളിലത്തെ നിലയിൽ ദാഇശ് നേതാവ് ഒളിച്ചിരിക്കുന്നുവെന്ന വിവരം യുഎസ് സൈന്യത്തിന് നേരത്തെ ലഭിച്ചിരുന്നുവെന്നാണ് പറയുന്നത്. മൂന്നാമത്തെ നിലയിലാണ് അബു ഇബ്രാഹിം കുടുംബസമേതം താമസിച്ചിരുന്നത്. രണ്ടാം നിലയിലും ദാഇശുമായി ബന്ധമുള്ളവരാണ് താമസിച്ചിരുന്നത്. എന്നാൽ ഒന്നാമത്തെ നിലയിൽ സാധാരണക്കാരാണ് താമസിച്ചിരുന്നത്. ഇവർക്ക് മുകളിൽ ഉള്ളവർ ആരാണെന്ന് പോലും അറിയില്ലായിരുന്നു.
ഡസൻ കണക്കിന് റിഹേഴ്സലുകളും ദാഇശ് നേതാവ് താമസിക്കുന്ന കെട്ടിടത്തിന്റെ ഒരു സമ്പൂർണ 3ഡി രൂപം തയാറാക്കിയെടുത്തത് ഉൾപെടെ മാസങ്ങൾ നീണ്ട സൈനിക ആസൂത്രണത്തിന് ശേഷം ചൊവ്വാഴ്ച രാവിലെയാണ് ബൈഡൻ ഓപറേഷന് അംഗീകാരം നൽകിയത്. ബോംബാക്രമണത്തിനോ സ്ഫോടനത്തിനോ പകരം റെയ്‌ഡ് ആണ് യുഎസ് സൈന്യം തെരഞ്ഞെടുത്തത്.
അബു ഇബ്രാഹിമിനെ പിടികൂടുന്നതിനോ കൊല്ലുന്നതിനോ ഏകദേശം രണ്ട് ഡസനോളം ഹെലികോപ്റ്റർ കമാൻഡോകളെ അയയ്ക്കാനുള്ള തീരുമാനം സാധാരണക്കാർക്ക് നാശം കുറയ്ക്കുന്നതിനാണ് എടുത്തതെന്ന് വൈറ്റ് ഹൗസിൽ നടന്ന ഹ്രസ്വ പരാമർശത്തിൽ പ്രസിഡന്റ് ബൈഡൻ പറഞ്ഞു. ബോംബോ മിസൈലോ ഉപയോഗിച്ചുള്ള ആക്രമണം സൈനികർക്ക് കൂടുതൽ സുരക്ഷിതമായിരിക്കുമെങ്കിലും നിരവധി കുട്ടികൾ ഉൾപെടെ വീട്ടിലുണ്ടായിരുന്ന സാധാരണക്കാരെ അപകടത്തിലാക്കാൻ സാധ്യതയുണ്ടെന്ന് സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.
24 സ്‌പെഷ്യൽ കമാൻഡോകൾ ഉൾപെട്ടതായിരുന്നു ദൗത്യം. ജെറ്റ്, റീപർ ഡ്രോണുകൾ, ഹെലികോപ്റ്റർ ഗൺഷിപുകൾ എന്നിവയും ഉപയോഗിച്ചു. മൂന്നിന് അർധരാത്രി ഹെലികോപ്റ്ററിൽ കെട്ടിടത്തിനു സമീപത്തിറങ്ങിയ യുഎസ് സൈന്യം ലൗഡ്‌സ്പീകെറിലൂടെ തങ്ങളുടെ സാന്നിധ്യം അറിയിച്ചു. സാധാരണക്കാർക്ക് രക്ഷപെടാൻ കൂടിയായിരുന്നു ഇത്. തൊട്ടുപിന്നാലെ അബു ഇബ്രാഹിമും കൂട്ടാളികളും വെടിയുതിർക്കുകയും രൂക്ഷമായ പോരാട്ടത്തിനൊടുവിൽ അയാൾ സ്വയം പൊട്ടിത്തെറിക്കുകയും ആയിരുന്നുവെന്ന് യുഎസ് സേന പറഞ്ഞു. ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 13 പേരെങ്കിലും കൊല്ലപ്പെട്ടതായി സേന അറിയിച്ചു.
ദാഇശ് നേതാവായിരുന്ന അബൂബകർ ആൽ ബാഗ്ദാദിയെ 2019 ൽ യുഎസ് സേന കൊലപ്പെടുത്തിയതിന് ശേഷമാണ് അബു ഇബ്രാഹിം തലവനായി ചുമതലയേറ്റത്. എന്നാൽ അദ്ദേഹം പൊതുജനങ്ങളുടെ കണ്ണിൽപ്പെടാതെയാണ് കഴിഞ്ഞിരുന്നത്. വീഡിയോയിൽ പ്രത്യക്ഷപ്പെടുകയോ പരസ്യ പ്രസ്താവനകൾ നടത്തുകയോ ചെയ്യാത്തതിനാൽ ഇയാളെ പറ്റി വളരെക്കുറച്ചേ പുറത്ത് അറിഞ്ഞിരുന്നുള്ളൂ. ഇറാഖിൽ ജനിച്ച അദ്ദേഹത്തിന് 45 വയസയിരുന്നു. റെയ്ഡ് നടന്ന വീട്ടിൽ നിന്ന് അദ്ദേഹം ഒരിക്കലും പുറത്തിറങ്ങിയിട്ടില്ലെന്നും ആശയവിനിമയത്തിന് കൊറിയർ ഉപയോഗിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.
അബു ഇബ്രാഹിമിനെ യുഎസ് ആഗോള ഭീകരരുടെ പട്ടികയിൽ പെടുത്തിയിരുന്നു. ഇയാളെ പിടികൂടാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 10 മില്യൻ ഡോളർ പാരിതോഷികവും വാഗ്ദാനം ചെയ്തു. 2019 ൽ ബാഗ്ദാദി കൊല്ലപ്പെട്ടതിനുശേഷം ദാഇശിനെതിരായ ഏറ്റവും വലിയ ഓപറേഷനായാണ് ബുധനാഴ്ചത്തെ റെയ്‌ഡിനെ അമേരിക കണക്കാക്കുന്നത്. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിലെ വലിയ വിജയമായാണ് മരണത്തെ യുഎസ് ഭരണകൂടം വിലയിരുത്തിയത്.
< !- START disable copy paste -->

Keywords: US says the Daesh leader killed with precise planning, International, Washington, America, News, Top-Headlines, Gulf, Helicopter, Soldiers, Killed, Jet, Kamala harris, Abu ibrahim, Dollar.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.