നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്; 300 കോടി തട്ടിയ ഉതുപ്പ് വര്‍ഗീസ് അബുദാബിയില്‍ പിടിയില്‍
Aug 6, 2015, 11:30 IST
ദുബൈ: (www.kvartha.com 06.08.2015) നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുകേസിലെ മുഖ്യപ്രതി ഉതുപ്പ് വര്‍ഗീസ് അബുദാബിയില്‍ പിടിയില്‍. ഇന്റര്‍പോളിന്റെ സഹായത്തോടെ അബുദാബിയിലെ ഒരു ഹോട്ടലില്‍ നിന്നാണ് ഉതുപ്പിനെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം.
വിദേശത്തേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനെന്ന പേരില്‍ വന്‍ തുക തട്ടിയെന്നാണ് ഉതുപ്പിനെതിരെയുള്ള കേസ്. ഉതുപ്പിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ അല്‍സറാഫ എന്ന സ്ഥാപനം വഴിയാണ് തട്ടിപ്പ് നടത്തിയത്. 300 കോടി രൂപയാണ് ഇതുവഴി ഉതുപ്പ് വര്‍ഗീസ് നേടിയതെന്നാണ് കണക്കാക്കപ്പെടുന്നത്.
തട്ടിപ്പുനടത്തി രാജ്യം വിട്ട ഉതുപ്പ് വര്‍ഗീസിനെ പിടികൂടാന്‍ സി.ബി.ഐ ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു. തുടര്‍ന്ന് ഇന്റര്‍പോള്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും വിവരങ്ങള്‍ അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഉതുപ്പ് വര്‍ഗീസ് കുവൈത്തിലുണ്ടെന്നായിരുന്നു ആദ്യം ലഭിച്ച വിവരം.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഹജ്ജ് കുത്തിവെപ്പ് ഇരുട്ടുമുറിയില്‍; യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ജനറേറ്ററുമായി എത്തി
Keywords: Uthup Varghese arrested in Abu Dhabi, Dubai, Hotel, Kochi, Cheating, CBI, Gulf.
വിദേശത്തേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനെന്ന പേരില്‍ വന്‍ തുക തട്ടിയെന്നാണ് ഉതുപ്പിനെതിരെയുള്ള കേസ്. ഉതുപ്പിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ അല്‍സറാഫ എന്ന സ്ഥാപനം വഴിയാണ് തട്ടിപ്പ് നടത്തിയത്. 300 കോടി രൂപയാണ് ഇതുവഴി ഉതുപ്പ് വര്‍ഗീസ് നേടിയതെന്നാണ് കണക്കാക്കപ്പെടുന്നത്.
തട്ടിപ്പുനടത്തി രാജ്യം വിട്ട ഉതുപ്പ് വര്‍ഗീസിനെ പിടികൂടാന്‍ സി.ബി.ഐ ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു. തുടര്‍ന്ന് ഇന്റര്‍പോള്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും വിവരങ്ങള്‍ അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഉതുപ്പ് വര്‍ഗീസ് കുവൈത്തിലുണ്ടെന്നായിരുന്നു ആദ്യം ലഭിച്ച വിവരം.
Keywords: Uthup Varghese arrested in Abu Dhabi, Dubai, Hotel, Kochi, Cheating, CBI, Gulf.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.