കുവൈതില്‍ 5 മുതല്‍ 11 വയസ് വരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷന് വ്യാഴാഴ്ച മുതല്‍
Feb 2, 2022, 13:24 IST
കുവൈത് സിറ്റി: (www.kvartha.com 02.02.2022) കുവൈതില്‍ അഞ്ച് മുതല്‍ 11 വയസ് വരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷന് വ്യാഴാഴ്ച മുതല്‍ തുടങ്ങും. മിശ്രിഫ് വാക്സിനേഷന് സെന്ററില്‍ മാത്രമാണ് ഈ പ്രായവിഭാഗത്തിലെ കുട്ടികള്‍ക്ക് വാക്സിന് നല്‍കുകയെന്ന് അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച മുതല്‍ ആരോഗ്യമന്ത്രാലയം ഈ പ്രായവിഭാഗത്തിലെ കുട്ടികളുടെ കുടുംബങ്ങള്‍ക്ക് മൊബൈല്‍ ഫോണില്‍ സന്ദേശമയക്കും.
ചെറിയ കുട്ടികളില്‍ അസുഖമുള്ളവര്‍ക്കും പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും മുന്‍ഗണന നല്‍കിയാണ് അപോയിന്മെന്റ് അനുവദിക്കുക. ഫൈസര്‍ ബയോണ്‍ടെക് വാക്സിന് ആണ് ചെറിയ കുട്ടികള്‍ക്ക് നല്‍കുക. ഈ പ്രായവിഭാഗത്തിലുള്ളവരുടെ വാക്സിനേഷന് രജിസ്ട്രേഷന് നേരത്തെ ആരംഭിച്ചിട്ടുണ്ട്.

അഞ്ച് മുതല്‍ 11 വയസ് വരെയുള്ളവര്‍ക്ക് വാക്സിന് നല്‍കുന്നതിന് ലോകാരോഗ്യ സംഘടനയുടെ സ്പെഷലൈസ്ഡ് ടെക്നികല്‍ കമിറ്റിയും അംഗീകാരം നല്‍കിയിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് നല്‍കുന്നതിന്റെ മൂന്നിലൊന്ന് ഡോസിലാണ് കുട്ടികള്‍ക്ക് വാക്സിന് നല്‍കുക.
Keywords: Kuwait, News, Gulf, World, COVID-19, Children, Vaccine, Vaccination, Thursday, Vaccination of children from 5 to 11 age from Thursday.
Keywords: Kuwait, News, Gulf, World, COVID-19, Children, Vaccine, Vaccination, Thursday, Vaccination of children from 5 to 11 age from Thursday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.