ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തം

 


ഷാര്‍ജ: (www.kvartha.com 05.05.2020) അല്‍ നഹ്ദയില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തം. ചൊവ്വാഴ്ച രാത്രിയോടെയാണ് താജ് ബാംഗ്ലൂര്‍ റെസ്റ്റോറന്റിന് സമീപത്തായുള്ള അമ്പതോളം നിലകളുള്ള അബ്‌ക്കൊ കെട്ടിടത്തില്‍ തീപിടുത്തം ഉണ്ടായത്. വിവരമറിഞ്ഞെത്തിയ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ തീയണക്കാനുള്ള ശ്രമത്തിലാണ്.

സമീപ കെട്ടിടത്തിലുള്ള ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ഇതുവരെ ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. ടവറിന്റെ ഒരു ഭാഗം പൂര്‍ണമായും കത്തിയമര്‍ന്നു. താഴത്തെ നിലയില്‍ നിന്നും തീ മുകളിലേക്ക് ആളിപ്പടരുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇന്ത്യാക്കാരടക്കം വിവിധ രാജ്യക്കാര്‍ താമസിക്കുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. അപകട സമയത്ത് നിരവധി താമസക്കാര്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നു. തീ പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയതോടെ പലരും ഇറങ്ങിയോടുകയായിരുന്നു.

സ്‌റ്റെയര്‍കെയ്‌സിന് സമീപത്തേക്ക് തീ ആളിപ്പടര്‍ന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുവെന്നാണ് റിപോര്‍ട്ട്. അപകടം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തം





Keywords : Sharjah, Gulf, News, Fire, Video: Fire breaks out in Sharjah building. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia